Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലികള്‍ക്കെതിരെ ആക്രമണം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണം: നെതന്യാഹു

തെല്‍അവീവ്: ‘ഇസ്രയേലികള്‍ക്കെതിരെ ആക്രമണം നടത്തുന്ന ഫലസ്തീന്‍ കൊലയാളികള്‍ക്ക്’ വധശിക്ഷ നല്‍കണമെന്നാണ് വ്യക്തിപരമായ തന്റെ താല്‍പര്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. കഴിഞ്ഞ വെള്ളിയാഴ്ച്ച വടക്കന്‍ റാമല്ലയിലെ ഹലമിശ് കുടിയേറ്റ കേന്ദ്രത്തില്‍ ഫലസ്തീനിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട മൂന്ന് കുടിയേറ്റക്കാരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുന്നതിനിടെയാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. ഭീകരര്‍ക്ക് വധശിക്ഷ നല്‍കാനും അതിനനുവദിക്കും വിധം നിയമത്തില്‍ ഭേദഗതികള്‍ വരുത്താനും സമയമായിരിക്കുന്നു എന്നാണ് നെതന്യാഹു പറഞ്ഞിരിക്കുന്നത്.
ഇക്കാര്യത്തിന് ജഡ്ജിമാരുടെ ഐക്യകണ്‌ഠേനെയുള്ള അഭിപ്രായം ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഈ വിഷയത്തിലെ ഭരണകൂടത്തിന്റെ നിലപാട് അറിയാന്‍ അവരും ആഗ്രഹിക്കുന്നുണ്ട്. ഇത്രത്തോളം പ്രശ്‌നക്കാരായ കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ എന്റെ അഭിപ്രായം. എന്നും അദ്ദേഹം പറഞ്ഞു.
വധശിക്ഷ ഇസ്രയേല്‍ നിയത്തില്‍ ഉള്ളതാണെങ്കിലും ജൂതമതാധ്യാപനങ്ങള്‍ മാനിച്ച് ഇസ്രയേല്‍ ഭരണകൂടം അത് നടപ്പാക്കാറില്ല. പകരം നൂറ് വര്‍ഷം വരെയെത്തുന്ന ദീര്‍ഘകാല തടവ് വിധിക്കുകയാണ് ചെയ്യാറുള്ളത്.

Related Articles