Current Date

Search
Close this search box.
Search
Close this search box.

ഇറോം ശര്‍മിളയുടെ പുതിയ പോരാട്ടത്തിന് സോളിഡാരിറ്റിയുടെ ഐക്യദാര്‍ഢ്യം

കോഴിക്കോട്: അഫ്‌സ്പ കരിനിയമത്തിനെതിരെ 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് പുതിയ പോരാട്ടമാരംഭിക്കുന്ന ഇറോം ശര്‍മിളക്ക് ഐക്യദാര്‍ഢ്യവുമായി സോളിഡാരിറ്റി തിരുവനന്തപുരത്തും എറണാകുളത്തും പരിപാടികള്‍ സംഘടിപ്പിച്ചു. ഇറോം ശര്‍മിള നിരാഹാരമവസാനിപ്പിക്കുന്ന ആഗസ്റ്റ് 9നാണ് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിച്ചത്. ഫോര്‍ട്ടുകൊച്ചിയില്‍ നടന്ന പരിപാടിയില്‍ കോളമിസ്റ്റ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന മുഖ്യപ്രഭാഷണം നടത്തി. കാരിക്കേച്ചര്‍, ഫ്‌ളാഷ് മോബ്, കവിതാ അവതരണം, ആസാദി മുദ്രാവാക്യം, നാസിക് ഡോള്‍ തുടങ്ങിയവയും അരങ്ങേറി. സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍, സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന്‍, ജില്ലാ പ്രസിഡന്റ് ജമാല്‍ പാനായിക്കുളം, സേവ് ഇറോം ശര്‍മിള ഫോറം മെമ്പര്‍ ശിഹാദ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഇറോം ശര്‍മിളയുടെ മുഖംമൂടി ധരിച്ച് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ സംഗമം ഒരുക്കി. ജില്ലാ പ്രസിഡന്റ് സി.എ നൗഷാദ് നേതൃത്വം നല്‍കി.

Related Articles