Current Date

Search
Close this search box.
Search
Close this search box.

ഇറാന് വിമാനങ്ങള്‍ വില്‍ക്കുന്നത് തടയുന്ന ബില്ലിന് അമേരിക്കയില്‍ അംഗീകാരം

വാഷിംഗ്ടണ്‍: ഇറാന് അമേരിക്കന്‍ വിമാനങ്ങള്‍ വില്‍ക്കുന്നത് തടയുന്ന ബില്ലിന് അമേരിക്കന്‍ ജനപ്രതിനിധികളുടെ അംഗീകാരം. അമേരിക്കന്‍ ബോയിംഗ് കമ്പനി ഇറാനുമായുണ്ടാക്കിയ 25 ബില്യണ്‍ ഡോളറിന്റെ ഇടപാടിനുള്ള കരാര്‍ റദ്ദാക്കി കൊണ്ടാണ് ഈ നടപടി. അമേരിക്കന്‍ കമ്പനിയായ ബോയിംഗ് ഇറാന് വിമാനങ്ങള്‍ വില്‍ക്കുന്നതും അതില്‍ യൂറോപ്യന്‍ കമ്പനിയായ എയര്‍ബസിനോട് മത്സരിക്കുന്നതും വിലക്കണമെന്നാവശ്യപ്പെട്ടാണ് ജനപ്രതിനിധിയായ പീറ്റര്‍ റോക്‌സ്മാന്‍ ഭേദഗതി ബില്‍ സമര്‍പ്പിച്ചത്. സൈനികാവശ്യങ്ങള്‍ക്ക് പ്രസ്തുത വിമാനങ്ങള്‍ ഉപയോഗപ്പെടുത്തിയേക്കുമെന്ന ഭീതിയാണ് അതിന് പിന്നിലെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിക്കുന്നു.
വിദേശ ആസ്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തലാണ് ബില്ലിലെ ഒരു ഭേദഗതി. വിമാനങ്ങള്‍ വില്‍ക്കുന്നതിന് കടം അനുവദിക്കുന്നതിന് അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതാണ് രണ്ടാമത്തെ ഭേദഗതി. യാത്രാവിമാനത്തിന്റെ വില്‍പനക്ക് ബോയിംഗ് കമ്പനിയും ഇറാനും തമ്മില്‍ ധാരണയായിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച്ച വാര്‍ത്ത ഉണ്ടായിരുന്നു. ഇറാനും അമേരിക്കക്കും ഇടയിലെ ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായിട്ടാണ് പല നിരീക്ഷകരും ഇതിനെ വിലയിരുത്തിയതെന്നതും ശ്രദ്ധേയമാണ്.

Related Articles