Current Date

Search
Close this search box.
Search
Close this search box.

ഇറാന് മേല്‍ സമ്മര്‍ദം ശക്തിപ്പെടുത്താന്‍ സമയമായിരിക്കുന്നു: സൗദി

മ്യൂണിക്: ഇറാന്റെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിന് പ്രേരിപ്പിക്കുന്നതിന് ഇറാന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ശക്തിപ്പെടുത്തേണ്ട സമയമായിരിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. ലോകത്ത് ഭീകരതക്ക് സംരക്ഷണം നല്‍കുന്ന ഏറ്റവും വലിയ രാഷ്ട്രമാണ് ഇറാന്‍ എന്നും അദ്ദേഹം ആരോപിച്ചു. തന്റെ രാജ്യം ഇറാനുമായി യുദ്ധം ചെയ്യാന്‍ ആവശ്യപ്പെടുന്നില്ല, അതിന്റെ സ്വഭാവം മാറ്റണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത് എന്നും സൗദി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മ്യൂണികില്‍ സംഘടിപ്പിച്ച സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജുബൈര്‍.
ഇറാന്‍ ജനതയെയും അതിന്റെ നാഗരികതയെയും സൗദി മാനിക്കുന്നു. മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി ഇറാനുമായി നല്ല സൗഹൃദമാണ് ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാശവും മരണവുമാണ് ഞങ്ങള്‍ക്ക് പകരം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസ്ഥ തുടരാനാവില്ല. അതുകൊണ്ട് ഇന്ന് ലോകം ഇറാന്‍ ഭരണകൂടത്തിന്റെ പ്രകൃതം തിരിച്ചറിഞ്ഞ് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ സമ്മര്‍ദം ശക്തിപ്പെടുത്തേണ്ടതുണ്ട്. എന്ന് അദ്ദേഹം വ്യക്തമാക്കി. അല്‍ഖാഇദക്കും ഐഎസിനും എതിരെ യുദ്ധം ചെയ്യാത്ത മിഡിലീസ്റ്റിലെ ഏകരാഷ്ട്രം ഇറാനാണ്. നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന സംഗതിയാണിത്. വിപ്ലവത്തിന്റെ കയറ്റുമതി അവരുടെ ഭരണഘടനയുടെ തന്നെ ഭാഗമാണ്. പൗരത്വം എന്ന അടിസ്ഥാനത്തില്‍ അവര്‍ വിശ്വസിക്കുന്നില്ല. ലോകത്തുള്ള മുഴുവന്‍ ശിയാക്കളും അവര്‍ ജീവിക്കുന്ന രാഷ്ട്രത്തിന് കീഴിലല്ല, തങ്ങള്‍ക്ക് കീഴിലായിരിക്കണമെന്നാണ് ഇറാന്റെ താല്‍പര്യം. മിഡിലീസ്റ്റിലെ ഇടപെടലുകള്‍ കൊണ്ട് മതിയാക്കാത്ത ഇറാന്‍ സിറിയയില്‍ ബശ്ശാറുല്‍ അസദ് ഭരണകൂടത്തെയും യമനില്‍ ഹൂഥികളെയും പ്രദേശത്തെ മറ്റ് തീവ്രവാദ സംഘടനകളെയും പിന്തുണക്കുകയും ചെയ്യുന്നു. എന്നും ഇറാനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു കൊണ്ട് അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles