Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ റെവല്യൂഷന്‍ ഗാര്‍ഡ് ജനറല്‍ സിറിയയില്‍ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: സിറിയയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇറാന്‍ റെവല്യൂഷന്‍ ഗാര്‍ഡ്‌സ് ജനറല്‍ ദാരിയോഷ് ദോസ്തി കൊല്ലപ്പെട്ടതായി ഇറാനിയന്‍ വെബ്‌സൈറ്റുകള്‍ വ്യക്തമാക്കി. സിറിയയിലെ മതകേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിനായി ‘തക്ഫീരികളു’മായി നടന്ന ഏറ്റുമുട്ടലിലാണ് ജനറല്‍ ദോസ്തി കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക വെബ്‌സൈറ്റുകളുടെ വിശദീകരണം. ഹമാ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം പത്താം ബറ്റാലിയനിലെ ജനറല്‍ അഹ്മദ് ഗുലാമി കൊല്ലപ്പെട്ടതായിട്ടുള്ള വാര്‍ത്ത തെറ്റാണെന്നും പ്രാദേശിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. അദ്ദേഹം കൊല്ലപ്പെട്ടിട്ടില്ല കാണാതാവുകയാണുണ്ടായതെന്ന് റിപോര്‍ട്ട് സൂചിപ്പിച്ചു. അലപ്പോയില്‍ നടന്ന ഏറ്റുമുട്ടലില്‍ ജനറല്‍ ഗുലാമി കൊല്ലപ്പെട്ടതായി ഫാരിസ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തിരുന്നു. തീവ്രവാദ സംഘടനകളുമായി ഏറ്റുമുട്ടുന്നതിന് സ്വയം സന്നദ്ധനായിട്ടാണ് അദ്ദേഹം സിറിയയിലേക്കും ഇറാഖിലേക്കും പോയതെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.
ദോസ്തിയുടെ മരണത്തോടെ ഒക്ടോബറിന് ശേഷം സിറിയയില്‍ കൊല്ലപ്പെടുന്ന ഇറാന്‍ സൈനികരുടെ എണ്ണം 302 ആയിരിക്കുകയാണ്. 2001ല്‍ സിറിയന്‍ വിപ്ലവം ആരംഭിച്ചതിന് ശേഷം അവിടെ 1300ല്‍ പരം ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനുമാനിക്കുന്നത്.

Related Articles