Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ബോട്ടുകളുടെ പ്രവര്‍ത്തനത്തില്‍ അമേരിക്കക്ക് ഉത്കണ്ഠ

വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്‍ ബോട്ടുകളുടെ പ്രവര്‍ത്തനങ്ങളില്‍ വൈറ്റ് ഹൗസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. അത്തരം പ്രവര്‍ത്തനങ്ങളിലുള്ള ഇറാന്‍ ബോട്ടുകളുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും എന്നാല്‍ അംഗീകരിക്കാനാവാത്ത രീതിയാണതെന്നും വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു. ഹോര്‍മുസ് പോലുള്ള ഇടുങ്ങിയ കടലിടുക്കുകളില്‍ അത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ റെവലൂഷന്‍ ഗാര്‍ഡിന്റെ നാല് ബോട്ടുകള്‍ അമേരിക്കന്‍ കപ്പലിന് പ്രയാസം സൃഷിക്കുന്ന വേഗതയില്‍ കടന്നു പോയിരുന്നതായി പ്രതിരോധ മേഖലയില്‍ സേവനം ചെയ്യുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ഇറാന്റെ നാല് ബോട്ടുകളില്‍ രണ്ടെണ്ണം ‘നീറ്റ്‌സ്’ കപ്പലിനോട് മുന്നൂറ് മീറ്റര്‍ അടുത്തുവെന്നും അതിനെ തുടര്‍ന്ന് കപ്പലില്‍ നിന്നും മുന്നറിയിപ്പ് വെടിവെക്കല്‍ നടത്തുകയും സൈറന്‍ മുഴക്കുകയും ചെയ്‌തെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിചേര്‍ത്തു. ഇറാന്‍ ബോട്ടുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവുമില്ലാത്തതിനാല്‍ തങ്ങള്‍ ദിശമാറ്റാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles