Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ പൈലറ്റില്ലാ ചാവേര്‍ വിമാനം വികസിപ്പിച്ചു

തെഹ്‌റാന്‍: ഇറാന്‍ ആയിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള പൈലറ്റില്ലാ ‘ചാവേര്‍’ വിമാനം വികസിപ്പിച്ചെടുത്തു. നിരീക്ഷണത്തിനും കരയിലും കടലിലും ആക്രമണം നടത്തുന്നതിനും സാധ്യമായാട്ടുള്ള വിമാനമാണ് അവര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇറാന്‍ ന്യൂസ് ഏജന്‍സിയായ ‘തസ്‌നീം’ അതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വികസിപ്പിച്ചെടുത്തിട്ടുള്ള ഡ്രോണിന് സ്‌ഫോടക വസ്തുക്കള്‍ വഹിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ മിസൈല്‍ വഹിക്കാനുള്ള സംവിധാനം ഉണ്ടാവില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കി. അത്യാധുനിക ക്യാമറാ സംവിധാനങ്ങളുള്ള വിമാനത്തിന് രാത്രിയിലും കരയിലും കടലിലും ലക്ഷ്യം നിര്‍ണയിച്ച് പറക്കാന്‍ സാധിക്കും. സമുദ്രനിരപ്പില്‍ നിന്ന് 950 മീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഇവക്ക് യുദ്ധക്കപ്പലുകളെ ആക്രമിക്കാന്‍ സാധിക്കുമെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.
ഇറാന്‍ റെവലൂഷന്‍ ഗാര്‍ഡ് ഒക്ടോബര്‍ ആദ്യത്തില്‍ ‘സ്വാഇഖ’ എന്ന പേരിലുള്ള പൈലറ്റില്ലാ ആക്രമണ വിമാനം പ്രദര്‍ശിപ്പിച്ചിരുന്നു. 2011 ഡിസംബറില്‍ ഇറാന്‍ പിടിച്ചെടുത്ത അമേരിക്ക ഡ്രോണിന്റെ മാതൃകയിലാണ് അത് നിര്‍മിച്ചിട്ടുള്ളതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles