Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; റൂഹാനിക്ക് രണ്ടാം ഊഴം

തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന്റെ ഫലം ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പ്രഖ്യാപിച്ചു. നിലവിലെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മുഖ്യ എതിരാളിയായിരുന്ന ഇബ്‌റാഹീം റഈസിയെ വന്‍ഭൂരിപക്ഷത്തിന് പിന്നിലാക്കി ഒരിക്കല്‍ കൂടി ഇറാന്‍ പ്രസിഡന്റ് പദത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ആകെ പോള്‍ ചെയ്ത നാല്‍പത് ദശലക്ഷത്തിലേറെ വോട്ടുകളില്‍ 22 ദശലക്ഷത്തില്‍ പരം വോട്ടുകള്‍ നേടിയാണ് റൂഹാനി വിജയിച്ചത്.
70 ശതമാനത്തിലേറെ വോട്ടര്‍മാര്‍ തെരെഞ്ഞെടുപ്പില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ വീഴ്ച്ചകള്‍ സംഭവിച്ചതായി റിപോര്‍ട്ടുകളുണ്ടെന്ന് ഇറാന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍ വക്താവ് കദ്ഖുദായ് പറഞ്ഞു. പ്രസ്തുത റിപോര്‍ട്ടുകള്‍ കൗണ്‍സില്‍ സൂക്ഷ്മമായി പഠിച്ച് ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രസ്തുത വീഴ്ച്ചകള്‍ തെരെഞ്ഞെടുപ്പ് നടത്തിപ്പിനെയോ അതിന്റെ അന്തിമഫലങ്ങളെയോ സ്വാധീനിക്കുമെന്ന് ഇപ്പോള്‍ കൗണ്‍സിലിന് ഉറപ്പിച്ച് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles