Current Date

Search
Close this search box.
Search
Close this search box.

ഇറാനെ മാറ്റിനിര്‍ത്തികൊണ്ട് ഭീകരതയെ പരാജയപ്പെടുത്താനാവില്ല: റൂഹാനി

തെഹ്‌റാന്‍: പ്രദേശത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഇറാന്റെ സഹായമില്ലാതെ പരാജയപ്പെടുത്താനാവില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അമേരിക്കയുടെ സൗദി കൂടിക്കാഴ്ച്ച ബാഹ്യപ്രകടനം മാത്രമാണെന്നും രാഷ്ട്രീയമായി അതിന് യാതൊരു വിലയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രദേശത്ത് ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ളത് ഇറാനാണ്. ഇറാനെതിരെയുള്ള ഭീകരാരോപണം കേവലം ആരോപണം മാത്രമാണ്. ഭീകരവിരുദ്ധ പോരാട്ടത്തില്‍ അമേരിക്കക്കും സഖ്യങ്ങള്‍ക്കും ആത്മാര്‍ത്ഥത നഷ്ടപ്പെട്ടിരിക്കുന്നു. സമാധാനത്തോടെ സഹവര്‍ത്തിച്ചും സഹകരിച്ചും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുമല്ലാതെ പ്രദേശത്തിനും ലോകത്തിനും പുരോഗതി പ്രാപിക്കാനാവില്ല. പരസ്പര ആദരവില്ലാതെ സുസ്ഥിരതയും സമാധാനവും സാക്ഷാല്‍കരിക്കാനാവില്ല. എന്നും രണ്ടാം തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം തെഹ്‌റാനില്‍ നടത്തിയ ആദ്യ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇറാന്‍ ആണവ ഉടമ്പടി മുറുകെ പിടിക്കുമെന്നും റൂഹാനി പറഞ്ഞതായി അല്‍ജസീറ റിപോര്‍ട്ട് വിവരിച്ചു. പുതിയ മിസൈല്‍ പരീക്ഷണം നടത്തേണ്ടത് അനിവാര്യമായാല്‍ അതിന് ആരുടെയും അനുവാദം ചോദിക്കില്ലെന്നും റൂഹാനി സൂചിപ്പിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി സന്ദര്‍ശന വേളയില്‍ ‘ലോക ഭീകരത’യുടെ ഉത്തരവാദിത്വം ഇറാന് മേല്‍ കെട്ടിവെച്ചിരുന്നു. ഇറാന്‍ വിഭാഗീയ പോരാട്ടങ്ങള്‍ക്കും ഭീകരതക്കും ഊര്‍ജ്ജം പകരുകയാണെന്നും അവര്‍ സായുധ ഗ്രൂപ്പുകല്‍ക്കും ഭീകരസംഘടനകള്‍ക്കും പണവും പരിശീലനവും നല്‍കുന്നുണ്ടെന്നും ട്രംപ് ആരോപിക്കുകയും ചെയ്തു. ഭീകരതക്കെതിരെ ഒന്നിക്കാനും അറബ് നേതാക്കളോട് ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Articles