Current Date

Search
Close this search box.
Search
Close this search box.

ഇറാനെ ആക്രമിക്കാന്‍ ഇസ്രായേലിന് ശേഷിയില്ലെന്ന് മുന്‍ പ്രധാനമന്ത്രി

ജറൂസലേം: ഇറാനെ ആക്രമിക്കാനുള്ള ശേഷിയൊന്നും ഇസ്രായേലിനില്ലെന്ന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹദ് ഒല്‍മര്‍ട് പറഞ്ഞു. ഇറാന്റെ ആണവ സൗകര്യങ്ങളുടെ അത്ര ശേഷി ഇസ്രായേലിനില്ല. ഇറാനെതിരെ വിജയകരമായ ആക്രമണം നടത്താനുള്ള സംവിധാനങ്ങളൊന്നും തെല്‍ അവീവിനില്ല’ അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ന്യൂയോര്‍ക്കില്‍ വെച്ചു നടന്ന ജറൂസലം പോസ്റ്റ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനെ ആക്രമിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടം വളരെ ഉയര്‍ന്നതാണ്. ഇറാന്‍ അടിക്കടി ഉയര്‍ത്തുന്ന വെല്ലുവിളി വളരെ അപകടമാണ്. അവര്‍ ഉയര്‍ത്തുന്ന ആണവ ഭീഷണി ഇപ്പോള്‍ സത്യമാണെന്ന് തെളിഞ്ഞു. അദ്ദേഹം പറഞ്ഞു. സിറിയയുമായി നമ്മള്‍ ചെയ്തത് ഇറാനെതിരെ ചെയ്യാന്‍ കഴിയില്ല. ഇറാന്റെ ആണവ പദ്ധതികള്‍ തകര്‍ക്കാന്‍ ഇറാന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles