Current Date

Search
Close this search box.
Search
Close this search box.

ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് യമന്‍

ഏദന്‍: യമനിലെ യുദ്ധം നീട്ടികൊണ്ടു പോകുന്ന എന്ന കാരണത്താല്‍ ഇറാനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് യമന്‍ ഭരണകൂടം ഐക്യരാഷ്ട്രസഭയോടും രക്ഷാസമിതിയോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടു. അട്ടിമറിക്കാരായ സായുധഗ്രൂപ്പുകള്‍ക്ക് ആയുധങ്ങളും റോക്കറ്റുകളും നല്‍കി ഇറാന്‍ യമനിലെ യുദ്ധം നീട്ടുകൊണ്ടു പോകുകയാണെന്നും ഇത് പ്രദേശത്തിന്റെയും ലോകത്തെ പ്രമുഖ വാണിജ്യ ഇടനാഴിയായ ബാബുല്‍ മന്‍ദിബ് കടലിടുക്കിന്റെയും സമാധാനത്തിനും സുസ്ഥിരതക്കും വെല്ലുവിളിയാണെന്നും ഏദന്‍ നഗരത്തില്‍ ചേര്‍ന്ന യമന്‍ മന്ത്രിസഭയുടെ പ്രത്യേക യോഗം വ്യക്തമാക്കി.
യമന്‍ വിഷയത്തില്‍ ഔദ്യോഗിക ഭരണകൂടത്തോടൊപ്പം നിലകൊണ്ടുള്ള അന്താരാഷ്ട്ര നിലപാടിനെ മന്ത്രിസഭാ യോഗം പ്രശംസിച്ചു. യമനിലെ ജനങ്ങളുടെ ജീവിത നിലവാരത്തകര്‍ച്ചയെയും കോളറയുടെ വ്യാപനത്തെയും സംബന്ധിച്ച് യോഗം മുന്നറിയിപ്പ് നല്‍കി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് യമനില്‍ കഴിഞ്ഞ ഏപ്രില്‍ 27 മുതല്‍ 1742 കോളറ മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Related Articles