Current Date

Search
Close this search box.
Search
Close this search box.

ഇറാനുമായുള്ള ഇടപാട് സ്വിസ് ബാങ്ക് അവസാനിപ്പിക്കുന്നു

വാഷിങ്ടണ്‍: സ്വിസ് വായ്പ ബാങ്കായ ബി.സി.പി ഇറാനുമായുള്ള പുതിയ ഇടപാടുകള്‍ അവസാനിപ്പിക്കുന്നു. ഇറാനുമായി ബന്ധപ്പെട്ട പ്രവൃത്തികളും വ്യവസായം തുടങ്ങാനുള്ള പുതിയ കമ്പനിയുടെ നീക്കവുമെല്ലാം സ്വിസ് ബാങ്ക് അവസാനിപ്പിക്കുകയാണ്. ഇറാനു മേലുള്ള ഉപരോധം പുന:സ്ഥാപിക്കുകയാണെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് ഈ തീരുമാനം.

1963ല്‍ സ്ഥാപിതമായ ബി.സി.പി ബാങ്ക് ഇതിനോടകം ഇറാനുമായി ബന്ധപ്പെട്ട വിവിധ വ്യവസായങ്ങളുടെ ഭാഗമായിരുന്നു. വ്യവസായങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയും സാമ്പത്തിക ഉറവിടം ലഭ്യമാക്കിയും നേരത്തെ ഇറാന് ബാങ്കിന്റെ പിന്തുണയുണ്ടായിരുന്നു.
മേയ് 8ന് ഇറാനുമായുള്ള അന്താരാഷ്ട്ര ആണവ കരാറില്‍ നിന്നും പിന്മാറുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഇറാനു മേല്‍ 180 ദിവസത്തിനകം ഉപരോധം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ നിരവധി യൂറോപ്യന്‍ കമ്പനികള്‍ ഇറാനുമായുള്ള തങ്ങളുടെ ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

 

Related Articles