Current Date

Search
Close this search box.
Search
Close this search box.

ഇറാനില്‍ ബോംബിടാന്‍ സൗദിയും ഈജിപ്തും ആവശ്യപ്പെട്ടിരുന്നതായി ജോണ്‍ കെറി

വാഷിങ്ടണ്‍: സൗദി അറേബ്യയും ഈജിപ്തും ഇറാനില്‍ ബോംബിടാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നതായി മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. അന്തരിച്ച സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസും ഈജിപ്തില്‍ നിന്നും പുറത്താക്കപ്പെട്ട പ്രസിഡന്റ് ഹുസ്‌നി മുബാറക്കുമാണ് യു.എസിനോട് ഇറാനില്‍ ബോംബിടാന്‍ ആവശ്യപ്പെട്ടതായി ജോണ്‍ കെറി വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മ്യൂണിക്കില്‍ നടന്ന സുരക്ഷ സമ്മേളനത്തിലെ പാനല്‍ ചര്‍ച്ചയിലാണ് കെറി ഇക്കാര്യം പറഞ്ഞത്. ‘ഇറാനില്‍ നമുക്ക് ചെയ്യാനുള്ള ഒരേയൊരു കാര്യം അവിടെ ബോംബിടുക എന്നതാണ്’ ഹുസ്‌നി മുബാറക് തന്നോട് രഹസ്യമായിട്ടാണ് ഇക്കാര്യം പറഞ്ഞതെന്നും കെറി പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് 2013 സെപ്റ്റംബറില്‍ വിവിധ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ച സമയത്തായിരുന്നു ഈജിപ്തിന്റെ പ്രതികരണം. ഇറാന്‍ ആണവ ഇന്ധനങ്ങള്‍ സമ്പുഷ്ടമാക്കാന്‍ തുടങ്ങിയ സമയത്തു തന്നെ അമേരിക്ക പ്രതികരിച്ചിട്ടുണ്ട്. ഒരു സൈനിക നടപടി കൊണ്ടു ഈ പദ്ധതി അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും കെറി കൂട്ടിച്ചേര്‍ത്തു.

ഇറാനും പി.5 രാജ്യങ്ങളും തമ്മില്‍ ആണവ കരാര്‍ ഉണ്ടാക്കിയ സമയത്ത് ജോണ്‍ കെറിയായിരുന്നു ഇതിലെ ഒരു അഗം. ബറാക് ഒബാമ പ്രസിഡന്റായിരുന്ന സമയത്താണ് കെറി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നത്. കരാറിലെ വിനാശകരമായ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ അമേരിക്ക കരാറില്‍ നിന്നും പിന്‍മാറുമെന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപ് പറഞ്ഞിരുന്നു. ഇറാനും ചൈനയും റഷ്യയും ട്രംപിന്റെ നിലപാടിനെതിരെ രംഗത്തു വന്നിരുന്നു.

 

Related Articles