Current Date

Search
Close this search box.
Search
Close this search box.

ഇറാനിലെ ‘ടെലഗ്രാം’ നിരോധനത്തിനെതിരെ പ്രതിഷേധം ശക്തം

തെഹ്‌റാന്‍: ഇറാനില്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള ‘ടെലഗ്രാം’ ആപ്പ് ഉപയോഗിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയതിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നത്. തിങ്കളാഴ്ചയാണ് തെഹ്‌റാനിലെ മാധ്യമ-സാംസ്‌കാരിക കോടതി ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിട്ടത്.

നേരത്തെ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ സര്‍ക്കാര്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്ത് ടെലഗ്രാം ആപ്പ് നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെത്തടുര്‍ന്ന് കഴിഞ്ഞ വര്‍ഷവും രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. റൂഹാനി സര്‍ക്കാരിന്റെ നയനിലപാടുകളുടെ ഭാഗമാണ് രാജ്യത്ത് ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്.

 

 

Related Articles