Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് വിഭജിക്കുന്നതിനോട് യോജിപ്പില്ലെന്ന് വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: ഇറാഖ് അതിന്റെ നിലവിലെ അവസ്ഥയില്‍ വിഭജിക്കപ്പെടാതെ തുടരണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് അമേരിക്ക വ്യക്തമാക്കി. ഐഎസിന് പരാജയപ്പെടുത്തിയ ശേഷം ഇറാഖിനെ മൂന്നായി വിഭജിക്കണമെന്ന് ഖുര്‍ദിസ്താന്‍ പ്രവിശ്യയുടെ സുരക്ഷാ കൗണ്‍സില്‍ അധ്യക്ഷന്‍ മസ്‌റൂര്‍ ബാര്‍സാനി ആവശ്യം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് വാഷിംഗ്ടണ്‍ നിലപാട് വ്യക്തമാക്കിയത്. ഇറാഖിന്റെ അവസ്ഥയോടുള്ള വാഷിംഗ്ടണിന്റെ നിലപാടില്‍ മാറ്റം വന്നിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
രക്തച്ചൊരിച്ചിലുകള്‍ക്ക് അറുതി വരുത്താന്‍ ഇറാഖിനെ മൂന്നായി വിഭജിക്കണമെന്നാണ് കഴിഞ്ഞ ദിവസം മസ്‌റൂല്‍ ബാര്‍സാനി ആവശ്യപ്പെട്ടത്. ഖുര്‍ദിസ്താന്‍ പ്രവിശ്യാ മേധാവി മസ്ഊദ് ബാര്‍സാനിയുടെ മകനാണ് മസ്‌റൂര്‍. ഫെഡറല്‍ സംവിധാനം രാജ്യത്ത് വിജയിക്കില്ലെന്നും ഒന്നുകില്‍ മൂന്ന് കോണ്‍ഫെഡറല്‍ രാഷ്ട്രങ്ങളാക്കി മാറ്റുകയോ അല്ലെങ്കില്‍ പൂര്‍ണമായി വിഭജിക്കുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles