Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി:2014ല്‍ ഇറാഖില്‍ വച്ച് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ വച്ചായിരുന്നു ഇറാഖില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ബംഗാള്‍ സ്വദേശികളാണ് മരിച്ചവര്‍. കൂട്ടശവക്കുഴികളില്‍ പിന്നീട് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഡി.എന്‍.എ സാമ്പിള്‍ പരിശോധിച്ച ശേഷമാണ് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. പരിശോധനയിലൂടെയാണ് 38 പേരെ തിരിച്ചറിഞ്ഞത്.

തുര്‍ക്കി ഉടമസ്ഥതയില്‍ മൊസൂളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവര്‍. ഇവരെ കാണാനില്ലെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നാലു വര്‍ഷമായി അവര്‍ ജീവനോടെയുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു.

വിഷയം ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇവര്‍ ജീവനോടെയുണ്ടെന്നും മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നുമായിരുന്നു മറുപടി നല്‍കിയത്. നേരത്തെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ കേരളത്തില്‍ നിന്നുള്ള 46 നഴ്സുമാരെ ഇരു സര്‍ക്കാരുകളും ഇടപെട്ട് മോചിപ്പിച്ചിരുന്നു. ഇതേ സമയത്തുതന്നെയാണ് ഇവരെയും ഭീകരര്‍ തട്ടിക്കൊണ്ടുപോകുന്നത്.

 

Related Articles