Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ ഐ.എസിനെതിരെയുള്ള യുദ്ധം അവസാനിച്ചു: യു.എസ് സഖ്യസേന

ബഗ്ദാദ്: ഇറാഖില്‍ ഐ.എസിനെതിരെ നടക്കുന്ന പ്രധാന പോരാട്ടം ഏറെക്കുറെ അവസാനിച്ചതായി യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ഐ.എസില്‍ നിന്നും മേഖല പൂര്‍ണമായും പിടിച്ചെടുത്തതായി നേരത്തെ സഖ്യസേന  അറിയിച്ചിരുന്നു. ഡിസംബറില്‍ ഐ.സിനു മേല്‍ വിജയം കൈവരിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപനം നടത്തിയിരുന്നു.

തുടര്‍ന്ന് അഞ്ചു മാസങ്ങള്‍ക്കു ശേഷം ഐ.സിസ് തീവ്രവാദികളില്‍ നിന്നും മൊസൂള്‍ തിരിച്ചുപിടിച്ചതായും പ്രഖ്യാപിച്ചു. വിമതരുമായി നീണ്ട കാലം യുദ്ധത്തിലേര്‍പ്പെട്ട ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമാണ് മൊസൂള്‍. സിറിയയുടെ അയല്‍ പ്രദേശങ്ങളില്‍ നിന്നും തീവ്രവാദികളെ പൂര്‍ണമായും തുരത്തുന്നതിനു വേണ്ടി ഇപ്പോഴും തിരച്ചിലും ബോംബിങ്ങും ഏറ്റുമുട്ടലും നടക്കുന്നുണ്ട്. ഇറാഖി സൈന്യത്തെ പിന്തുണക്കുകയും അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു.  

 

Related Articles