Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ 116 ഗ്രാമങ്ങള്‍ ഐ.എസ് തകര്‍ത്തതായി കിര്‍കുക് ഗവര്‍ണര്‍

കിര്‍കുക്: ഇറാഖിലെ 116 ഗ്രാമങ്ങള്‍ ഐ.എസ്.ഐ.എസ് ഭീകരര്‍ നശിപ്പിച്ചതായി കിര്‍കുക് ഗവര്‍ണര്‍ അറിയിച്ചു. 2014-2017 കാലയളവിലെ കണക്കാണിത്. കിര്‍കുക് പ്രവിശ്യയിലെ ഗ്രാമങ്ങളാണ് ഐസിസ് തീവ്രവാദികള്‍ തകര്‍ത്തത്. കിര്‍കുകില്‍ ആയിരകണക്കിന് ഗ്രാമവാസികളാണ് ഇപ്പോഴും ടെന്റുകളിലും ക്യാംപുകളിലും കഴിഞ്ഞുകൂടുന്നതെന്ന് കിര്‍കുക് ഗവര്‍ണര്‍ റാകന്‍ സഈദ് പറഞ്ഞു.

കിര്‍കുകിന്റെ തെക്ക് ഭാഗമാണ് ഐ.എസ് ഏറ്റവും കൂടുതല്‍ നശിപ്പിച്ചത്. നിരവധി പേരാണ് വെള്ളവും വൈദ്യുതിയും മറ്റു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഇവിടെ കഷ്ടപ്പെടുന്നത്. ടെന്റുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനോ ആരോഗ്യ പരിചരണമോ ഒന്നും ലഭിക്കുന്നില്ല.

ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അവരുടെ വീടുകളിലേക്ക് തിരിച്ചുപോകാനാവുന്നില്ല. അവരുടെ വീടും നാടും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഇതെല്ലാം പുനര്‍നിര്‍മിക്കുക എന്നത് അസാധ്യമാണ്. സര്‍ക്കാറിന്റെ സഹായമുണ്ടെങ്കില്‍ മാത്രമേ പുനര്‍നിര്‍മാണം നടക്കൂ. കഴിഞ്ഞ ഒക്ടോബറില്‍ ഇറാഖി സൈന്യം കിര്‍കുകിലെ ഹാവിജ ജില്ല പിടിച്ചടക്കിയിരുന്നു.കിര്‍കുക് നഗരത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണിത്.

 

Related Articles