Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ റോമ ഗ്രാമത്തില്‍ സ്‌കൂള്‍ തുറന്നു; 14 വര്‍ഷങ്ങള്‍ക്കു ശേഷം

അല്‍സുഹൂര്‍: ഏറെ സന്തോഷത്തോടു കൂടിയാണ് 10 വസ്സുകാരിയായ മലക് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത്. ബാഗും പുസ്തകങ്ങളുമായി ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കി സ്‌കൂളില്‍ നിന്നും വീട്ടിലേക്കു മടങ്ങുകയാണ് മലക്. ഇറാഖിലെ റോമ ഗ്രാമത്തിലെ അല്‍സുഹൂറിലെ ദിവാനിയ പ്രവിശ്യയില്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷം തുറന്ന സ്‌കൂളില്‍ ഒന്നാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായി ഇവിടുത്തെ കുട്ടികള്‍ സ്‌കൂളുകളില്‍ പോയിരുന്നില്ല. ഇവര്‍ക്ക് പോകാനായി ഇവിടെ സ്‌കൂളുകളൊന്നുമുണ്ടായിരുന്നില്ല.

ബഗ്ദാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള റോമന്‍ ഗ്രാമം 2004ലാണ് ഐ.എസ് ഭീകരര്‍ ബോംബിട്ട് തകര്‍ത്തത്. പ്രദേശത്തെ സ്‌കൂളുകളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ബോംബിങ്ങില്‍ തകര്‍ന്നിരുന്നു. ഇറാഖ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും മനുഷ്യാവകാശ വിഭാഗത്തിന്റെയും യൂനിസെഫിന്റെയും സഹകരണത്തോടെയാണ് സ്‌കൂളുകള്‍ പുന:രാരംഭിച്ചതും വിദ്യാഭ്യാസ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും.

2003ല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശത്തിലൂടെ സദ്ദാം ഹുസൈന്റെ ഭരണകൂടത്തെ അട്ടിമറിച്ചതോടെയാണ് മേഖല യുദ്ധക്കളമായതും പ്രദേശത്തെ ന്യൂനപക്ഷമായ റോമ മുസ്‌ലിംകള്‍ അരക്ഷിതാവസ്ഥയിലായതും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നും ഇറാഖിലേക്ക് കുടിയേറിയവരാണിവരെന്നാണ് പറയപ്പെടുന്നത്.

സദ്ദാം ഭരണകൂടം തകര്‍ന്നതിനു ശേഷം ഐ.എസ് ശക്തികള്‍ മേഖല കൈയടക്കുകയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും മേഖലയില്‍ ആധിപത്യം സ്ഥാപിക്കുകയുമായിരുന്നു. തുടര്‍ന്ന് നിരവധി ആളുകളാണ് റേമയില്‍ നിന്നും പലായനം ചെയ്തത്. നിരവധി പേരെ നിര്‍ബന്ധിപ്പിച്ച് നാടുകടത്തുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മിലുള്ള യുദ്ധമാണ് ഇവിടെ കാണാന്‍ കഴിഞ്ഞത്.

 

Related Articles