Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ ബസ്‌റയിലെ പ്രക്ഷോഭം സമീപ നഗരങ്ങളിലേക്കും വ്യാപിപിക്കുന്നു

ബഗ്ദാദ്: ഇറാഖിലെ ബസ്‌റ നഗരത്തില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭം സമീപ നഗരങ്ങളിലേക്കും വ്യാപിക്കുന്നു. കഴിഞ്ഞയാഴ്ച ഇവിടെ നടന്ന ആക്രമണങ്ങളില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പ്രക്ഷോഭം കിഴക്കന്‍ പ്രവിശ്യയായ ദിയാലയിലേക്കും തെക്കന്‍ നഗരമായ നസിരിയാഹിലേക്കും വ്യാപിച്ചതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ എട്ടിന് സുരക്ഷാ സേനയുടെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെയാണ് ഇവിടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ജനങ്ങള്‍ നടത്തിയ മാര്‍ച്ചിനു നേരെയാണ് പൊലിസ് നിറയൊഴിച്ചത്.

ശുദ്ധ ജലം,വൈദ്യുതി,തൊഴില്‍,അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ടാണ് തങ്ങള്‍ പ്രക്ഷോഭമാരംഭിച്ചത്. അല്ലാതെ ഞങ്ങള്‍ നുഴഞ്ഞുകയറ്റക്കാരല്ല. ഞങ്ങളുടെ സമാധാനപരമായ സമരത്തെ ബുള്ളറ്റുകള്‍ ഉപയോഗിച്ചാണ് പൊലിസ് നേരിട്ടത്’ സമരക്കാര്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ നിറയെ എണ്ണപ്പാടങ്ങള്‍ ഉണ്ട്. എന്നാല്‍ അതില്‍ നിന്നുള്ള വരുമാനമൊ ന്നും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും പ്രക്ഷോഭകര്‍ പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും കെടുകാര്യസ്ഥതയും വര്‍ധിച്ച് ജനങ്ങള്‍ തീരാദുരിതത്തിലാണ്. ഇതോടെയാണ് ജനങ്ങള്‍ സമരവുമായി തെരുവിലിറങ്ങിയത്.

Related Articles