Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ പേര്‍ഷ്യന്‍ വ്യാപനം പുതിയ കാര്യമല്ല: എര്‍ദോഗാന്‍

ഇസ്തംബൂള്‍: ഇറാഖിലെ ‘പേര്‍ഷ്യന്‍ വ്യാപന’വും ഹശ്ദുശ്ശഅബിയെന്ന സായുധഗ്രൂപ്പിന്റെ നിലപാടും പുതിയ കാര്യമല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. മൂസില്‍ നിവാസികള്‍ക്കും തുര്‍ക് വംശജര്‍ക്കും നേരെ ഇപ്പോഴും ഹശ്ദുശ്ശഅ്ബിയുടെ വെല്ലുവിളി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധവും നീതിയുക്തവുമായി പ്രവര്‍ത്തിക്കുന്ന ഇറാഖ് ഭരണകൂടത്തിനൊപ്പം എപ്പോഴും നിലകൊള്ളുമെന്നും റഷ്യ സന്ദര്‍ശനത്തിന് ശേഷം നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള പ്രതിജ്ഞാബദ്ധത തങ്ങള്‍ക്കുണ്ടെന്നും പ്രദേശത്തെ സംഭവവികാസങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും എര്‍ദോഗാന്‍ വ്യക്തമാക്കി. ഇറാഖിലെ കുര്‍ദിസ്താന്‍ പ്രവിശ്യയില്‍ നിന്നും മൂസിലില്‍ നിന്നുമുള്ള വിളികള്‍ തുര്‍ക്കിക്ക് അവഗണിക്കാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. സിറിയന്‍ അതിര്‍ത്തിക്കുള്ള വ്യോമനിരോധിത മേഖല തീര്‍ക്കുന്നത് സംബന്ധിച്ച് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തും. ട്രംപ് തന്റെ സ്വന്തം സമ്പത്ത് തന്നെ ഉപയോഗിച്ചപ്പോള്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് ഫത്ഹുല്ല ഗുലന്റെ സംഘടനയില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രസിഡന്റെ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട ട്രംപിനെ എര്‍ദോഗാന്‍ ടെലിഫോണിലൂടെ അനുമോദനം അറിയിച്ചിരുന്നു. വരും ഘട്ടത്തില്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന പ്രത്യാശയും അദ്ദേഹം സംഭാഷണത്തില്‍ പങ്കുവെച്ചു.

Related Articles