Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ അമേരിക്കന്‍ സൈനികരെ ആക്രമിക്കാന്‍ മുഖ്തദ സ്വദ്‌റിന്റെ ആഹ്വാനം

ബഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനികരെ ആക്രമിക്കാന്‍ ഇറാഖിലെ പ്രമുഖ ശിയാ നേതാവ് മുഖ്തദ സ്വദ്ര്‍ അനുയായികളോട് ആഹ്വാനം ചെയ്തു. ഐഎസ് വിരുദ്ധ ഓപറേഷന്റെ ഭാഗമായി ഇറാഖില്‍ വ്യന്യസിക്കപ്പെട്ട സൈനികരെ ലക്ഷ്യം വെക്കാനാണ് നിര്‍ദേശം നല്‍കപ്പെട്ടിരിക്കുന്നത്. മൗസില്‍ നഗരം വീണ്ടെടുക്കാന്‍ 56 സൈനികരെ കൂടി അയക്കുമെന്ന അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടറിന്റെ പ്രസ്താവനക്ക് ശേഷമാണ് സ്വദ്‌റിന്റെ ആഹ്വാനം. അമേരിക്കന്‍ സൈനികര്‍ ഞങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന പറഞ്ഞ അദ്ദേഹം കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

Related Articles