Current Date

Search
Close this search box.
Search
Close this search box.

ഇരകള്‍ക്കൊപ്പം നിലകൊള്ളുമ്പോഴാണ് മാധ്യമപ്രവര്‍ത്തകന്‍ ജനകീയനാവുന്നത്- ഡോ.അരുണ്‍കുമാര്‍

പെരിന്തല്‍മണ്ണ: സാമൂഹിക വിഷയങ്ങളിലൂന്നിയുള്ള സംവാദങ്ങളില്‍ ഇരകളുടെ പക്ഷത്ത് നില കൊള്ളാന്‍ സാധിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകന്‍ ജനകീയനാവുന്നതെന്ന് മികച്ച അവതാരകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഡോ. അരുണ്‍കുമാര്‍. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ മീഡിയ പോയന്റ് സംഘടിപ്പിച്ച ഫോക്കസ് 2017 ദ്വിദിന ദൃശ്യമാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതിക വിദ്യകള്‍ മാധ്യമ രംഗത്ത്  ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്ന് അധ്യക്ഷത വഹിച്ചു കൊണ്ട് അല്‍ ജാമിഅ അല്‍ ഇസ്ലാമിയ റെക്ടര്‍ ഡോ.അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. കുറെ വാക്കുകളേക്കാള്‍ ഒരു ചിത്രം കൊണ്ട് വലിയ ആശയം സംവേദനം ചെയ്യാനാവുമെന്ന് മാധ്യമം സീനിയര്‍ ഫോട്ടോ എഡിറ്റര്‍ റസാഖ് താഴത്തങ്ങാടി ഫോട്ടോ ജേണലിസം എന്ന വിഷയത്തില്‍ ക്ലാസെടുത്തു കൊണ്ട് സംസാരിച്ചു. ക്യാമ്പംഗങ്ങള്‍ക്കായി ഷോട്ഫിലിം നിര്‍മ്മാണ മത്സരവും ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചു.
മീഡിയാ വണ്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ സാജിദ് അജ്മല്‍,യാസിര്‍ അറഫാത്ത് ഹസീബ് റഹ്മാന്‍, സാലിഹ്, സഫ്വാന്‍, ഇര്‍ഫാന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു. എ.ടി. ഷറഫുദ്ദീന്‍, അജ്മല്‍, ശംസീര്‍, സാലിഹ്, ഇസ്ഹാഖ്,  എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. കോഡിനേറ്റര്‍ സുഹൈറലി തിരുവിഴാംകുന്ന് സ്വാഗതവും അല്‍ ജാമിഅ ഐ.ടി.ഡയറക്ടര്‍  ശഫിന്‍ നന്ദിയും പറഞ്ഞു.
ുവീീേ രമുശേീി: ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ മീഡിയ പോയന്റ് സംഘടിപ്പിച്ച ഫോക്കസ് 2017 ദ്വിദിന ദൃശ്യമാധ്യമ ശില്‍പശാല മികച്ച അവതാരകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഡോ. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

 

Related Articles