Current Date

Search
Close this search box.
Search
Close this search box.

ഇബ്‌നുതൈമിയ്യ പ്രബന്ധ മല്‍സരം

മലപ്പുറം: എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണ്‍ ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അകാഡമിക് കോണ്‍ഫ്‌റന്‍സ്’17 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രബന്ധമത്സരത്തിലേക്ക് ഇസ്ലാമിക് ക്യാമ്പസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സൃഷ്ടികള്‍ ക്ഷണിച്ചു. ‘ഇബ്‌നുതൈമിയ്യയുടെ രാഷ്ട്രീയ വീക്ഷണം’ വിഷയത്തില്‍ മലയാളത്തിലാണ് മത്സരം. മലയാളം ഡി.ടി.പി  അയി [email protected] എന്ന അഡ്രസിലേക്ക് മെയില്‍ ചെയ്യണം. 3000 വാക്കുകളില്‍ കവിയാതെ A4 പേജില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ അയക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 3000, 2000,1000 രൂപ വീതമാണ് സമ്മാനം നല്‍കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. രചനകള്‍ 2017 ഡിസംബര്‍ എട്ടിന് മുമ്പായി അയക്കണം. ഫോണ്‍:+91 89434 28086.

 

Related Articles