Current Date

Search
Close this search box.
Search
Close this search box.

ഇബ്‌നുതൈമിയ്യ അകാദമിക് കോണ്‍ഫറന്‍സ്: പേപ്പറുകള്‍ ക്ഷണിക്കുന്നു

മലപ്പുറം: എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഓണ്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ’ അകാഡമിക് കോണ്‍ഫ്‌റന്‍സിലേക്ക് പേപ്പറുകള്‍ ക്ഷണിക്കുന്നു. ‘Theological Ethics and  Question of Tradition: A Discusion on lbn Thimian moment in Islamic  Intellectual History’ എന്ന തലക്കെട്ടിന് കീഴിലുള്ള പേപ്പറുകളാണ് സമര്‍പ്പിക്കേണ്ടത്. നവംബര്‍ 5ന് മുമ്പായി Abstract ഉം നവംബര്‍ 30 ന് മുമ്പായി full paper ഉം സമര്‍പ്പിക്കണം. [email protected] എന്ന അഡ്രസിലേക്ക്  pdf ഫോര്‍മാറ്റില്‍ മെയില്‍ ചെയ്യുകയാണ് വേണ്ടത്.
2017 ഡിസംബര്‍ 17ന് നടക്കുന്ന കോണ്‍ഫറന്‍സിന്റെ പ്രഖ്യാപനം ഒക്ടോബര്‍ 10ന് ശാന്തപുരത്ത് വെച്ചു നടന്നു. ഇത്തിഹാദുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് വി.കെ അലി, പ്രമുഖ പണ്ഡിതന്‍ ഹദ്ദാദ് തങ്ങള്‍, ശാന്തപുരം അല്‍ജാമിഅ അസി. മുദീര്‍ ഇല്യാസ് മൗലവി എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നിര്‍വഹിച്ചത്. കോണ്‍ഫറന്‍സിന്റെ ഭാഗമായി വാഇല്‍ ബി ഹല്ലാഖ്, അബ്ദുല്‍ ഹഖ് അന്‍സാരി എന്നിവര്‍ ഇബ്‌നു തൈമിയ്യയെ ആസ്പദമാക്കി രചിച്ച പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ‘Book Talk’ ഈ മാസം നടക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് 8592067730, 8943428086 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Related Articles