Current Date

Search
Close this search box.
Search
Close this search box.

ഇബാദ് സംസ്ഥാന ദഅ്‌വാക്യാമ്പ് സമാപിച്ചു

കോഴിക്കോട്: ഇബാദ്‌സംസ്ഥാന ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വരക്കല്‍ മഖാം സിയാറത്തോടെ ആംഭിച്ച രണ്ട് ദിവസത്തെ ഇബാദ് സംസ്ഥാന ദഅ്‌വാ ക്യാംപ് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ കോയ ജമലുല്ലൈലി തങ്ങളുടെ പ്രാര്‍ത്ഥനയോടെ സമാപിച്ചു. വരക്കല്‍ മഖാമിനടുത്തുള്ള അല്‍ബിര്‍റ് സ്‌കൂളില്‍ നടന്ന ക്യാംപ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആസിഫ് ദാരിമി പുളിക്കല്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ഫൈസി മുക്കം ആമുഖ ഭാഷണം നടത്തി.
വിവിധ സെഷനുകളില്‍ മുഹിബ്ബുള്ള ചെന്നൈ, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, റഹ്മതുള്ള ഖാസിമി മുത്തേടം, സാജിഹു ഷമീര്‍ അസ്ഹരി, മുഹമ്മദ് ശരീഫ് പൊന്നാനി എന്നിവര്‍ ക്ലാസെടുത്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സമാപന സന്ദേശം നല്‍കി.
സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, കുഞ്ഞാലന്‍കുട്ടി ഫൈസി, സി.ടി അബ്ദുല്‍ഖാദര്‍ തൃക്കരിപ്പൂര്‍, സലാംഫൈസിമുക്കം, ഒ.പി. അഷ്‌റഫ്, ബശീര്‍ ബാഖവിദുബൈ, സുബൈര്‍ മാസ്റ്റര്‍, റശീദ് ബാഖവി എടപ്പാള്‍, അഹ്മദുണ്ണി കാളാച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു. യഹ്‌യകോഴിക്കോട്, ഡോ. അഫ്‌സല്‍ എറണാംകുളം, റഫീഖ് ചെന്നൈ, അബ്ദുള്ള റഹ്മാനി കാസര്‍കോഡ്, ഹസ്സന്‍ ദാരിമി കണ്ണൂര്‍, സുഹൈല്‍ വാഫി വയനാട്, മുഹമ്മദ് പനോളി, എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി. ക്യാംപ് വിജയത്തിനായി പ്രവര്‍ത്തിച്ച പുതിയങ്ങാടി ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയെ ഇബാദ് സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.

Related Articles