Current Date

Search
Close this search box.
Search
Close this search box.

ഇന്റര്‍നാഷണല്‍ ഇസ്‌ലാമോഫോബിയ കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് വരുന്ന ഡിസംബര്‍ 16,17,18 തിയ്യതികളില്‍ കോഴിക്കോട് സിജി കാമ്പസില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമോഫോബിയ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇസ്‌ലാമോഫോബിയയുടെ വേരുകള്‍, അതിന്റെ വളര്‍ച്ചാ വഴികള്‍, ഇന്ത്യയിലും കേരളത്തിലുമുള്ള ഇസ്‌ലാം പേടിയുടെ പ്രചരണങ്ങള്‍, വര്‍ത്തമാനങ്ങള്‍, സാംസ്‌കാരിക സാഹിത്യ മാധ്യമ സ്വാധീനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരുപതിലധികം പേപ്പറുകളുടെ അവതരണവും ചര്‍ച്ചയുമാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍  www.solidartiyym.org, www.islamophobiapapers.com എന്നീ സൈറ്റുകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Related Articles