Current Date

Search
Close this search box.
Search
Close this search box.

ഇന്തോനേഷ്യ ഫലസ്തീന്‍ ഉത്പന്നങ്ങളുടെ നികുതി ഒഴിവാക്കും

ജക്കാര്‍ത്ത: ഫലസ്തീന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി ഒഴിവാക്കികൊടുക്കുമെന്ന് ഇന്തോനേഷ്യ. ‘ഫലസ്തീനില്‍ നിന്നും എല്ലാ ചരക്കുകളും ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യാന്‍ ഞങ്ങള്‍ സന്നദ്ധമാണ്. നികുതികള്‍ ഒന്നുമില്ലാതെ അവ മാര്‍ക്കറ്റുകളിലേക്ക് കൊണ്ടുവരാം’ ഇന്തോനേഷ്യന്‍ വ്യവസായ മന്ത്രി എന്‍ഗാര്‍ഷ്യാസ്‌റ്റോ ലുക്കിറ്റ പറഞ്ഞു.

ബുധനാഴ്ച ഇന്തോനേഷ്യയിലെ ഫലസ്തീന്‍ അംബാസഡര്‍ സുഹൈര്‍ അല്‍ ഷുനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ഫലസ്തീന്റെ ആവശ്യപ്രകാരം അവരുടെ മാര്‍ക്കറ്റുകളിലേക്ക് ചരക്കുകള്‍ കയറ്റി അയക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്തോനേഷ്യയുടെ തീരുമാനം ഫലസ്തീന്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഫലസ്തീന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് തലവന്‍ ഖലീല്‍ റിസ്‌ക് പറഞ്ഞു. ഇത് ഫലസ്തീനിലെ വ്യവസായികള്‍ക്കും ഫാക്ടറികള്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ പ്രോത്സാഹനമാകും. ഇത് രാജ്യത്ത് പുതിയ നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles