Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബില്‍ റഷ്യയുടെ വ്യോമാക്രമണം; 15 മരണം

അമ്മാന്‍: സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് ഒരു വശത്ത് ആഹ്വാനം ചെയ്യുകയും അതേസമയം മറുവശത്ത് വ്യോമാക്രമണവും ബോംബിങ്ങും നടത്തി ഇരട്ടത്താപ്പ് ആവര്‍ത്തിക്കുകയാണ് റഷ്യ. കഴിഞ്ഞ ദിവസം ഇദ്‌ലിബില്‍ റഷ്യയുടെ നേതൃത്വത്തിലുള്ള സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. വിമതരുടെ ശക്തികേന്ദ്രമായ അരീഹ നഗരത്തിനു സമീപമുള്ള മാര്‍ക്കറ്റിലായിരുന്നു ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനിടെ മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

സിറിയയുടെ യുദ്ധവിമാനത്തില്‍ നിന്നും വ്യത്യസ്തമായി വളരെ ഉയര്‍ന്നാണ് വിമാനങ്ങള്‍ പറന്നതെന്ന് സമീപവാസികളും രക്ഷാപ്രവര്‍ത്തകരും പറഞ്ഞു. ആക്രമണത്തില്‍ 20ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തിരക്കുള്ള സമയത്താണ് സ്‌ഫോടനം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആക്രമണത്തിന്റെ ഒരു വീഡിയോ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ റോയിട്ടേഴ്‌സ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സിറിയയിലെ മാധ്യമങ്ങളും ഈ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഇസ്ലാമിക തീവ്രവാദികള്‍ക്കു നേരെയുള്ള ആക്രമമാണ് നടന്നതെന്നാണ് ആവര്‍ത്തിക്കുന്നത്.  സൈന്യം മാര്‍ക്കറ്റുകളും ആശുപത്രികളും വീടുകളുമാണ് ലക്ഷ്യം വെക്കുന്നതെന്നും ആരോപണണുണ്ട്.

 

Related Articles