Current Date

Search
Close this search box.
Search
Close this search box.

ഇഗ്‌നൈറ്റ് പ്രൊഫഷണല്‍ മീറ്റ് 2016

മലപ്പുറം: ‘ഇസ്‌ലാം സന്തുലിതമാണ്’ എന്ന പ്രമേയത്തെ ആസ്പദമാക്കി ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഗ്‌നൈറ്റ് പ്രൊഫണല്‍ മീറ്റ് അവിസ്മരണീയമായി മാറി.  അന്ധവിശ്വാസങ്ങളില്‍ അകപ്പെട്ടിരുന്ന സ്ത്രീസമൂഹത്തെ നാളെയുടെ നാള്‍ വഴികളിലെ വിളക്കാക്കി മാറ്റി ഗാര്‍ഹിക ജീവിതത്തോടൊപ്പം പൊതുജീവിതത്തിന് കരുത്തുപകരുവാനും യോഗം ആഹ്വാനം ചെയ്തു. ഇസ്‌ലാമിലെ സ്ത്രീയുടെ പദവിയെപ്പറ്റി ആധുനിക മനസ്സുകളില്‍ നിലനില്‍ക്കുന്ന ധാരണകള്‍ ദുരീകരിക്കാന്‍ പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ടെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു.  പോസോകോ പവര്‍ സിസ്റ്റം അവാര്‍ഡ് ജേതാവ് ഡോ. സെറിന മുഖ്യപ്രഭാഷണം നടത്തി.  ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് പി. ലൈല ടീച്ചര്‍ അധ്യക്ഷത വഹിച്ചു.  ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി കെ.കെ. സുഹ്‌റ, ജി.ഐ.ഒ. ജില്ലാ പ്രസിഡണ്ട് ഫഹ്മിദ പി.യു. എന്നിവര്‍ സംസാരിച്ചു.  പ്രോഗ്രാം കണ്‍വീനര്‍ ഡോ. ഷഫ്‌ന മറിയം സ്വാഗതവും ജി.ഐ.ഒ. ജില്ലാ സെക്രട്ടറി സഹ്‌ല കെ. നന്ദിയും പറഞ്ഞു. 

Related Articles