Current Date

Search
Close this search box.
Search
Close this search box.

‘ആസ്‌പെയര്‍ 17’ന് വിജയകരമായ തുടക്കം

കുമ്പള: ഇത്തവണ പൊതുപരീക്ഷ എഴുതുന്ന 10ാം ക്ലാസ്, +2 വിദ്യാര്‍ത്ഥികള്‍ക്കായി ‘ആസ്പയര്‍ 17’ എന്ന പേരില്‍ എസ്.ഐ.ഒ കാസര്‍ഗോഡ് നടത്തുന്ന മോട്ടിവേഷന്‍ പ്രോഗ്രാമിന് കുമ്പള ജി.എച്ച്.എസ്.എസില്‍ വിജയകരമായി തുടക്കം കുറിച്ചു. പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് ബായാര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. ഹെഡ്മിസ്ട്രിസ് ഉദയകുമാരി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. രണ്ട് സെക്ഷനുകളിലായി നടന്ന പരിപാടിയില്‍ 600 കുട്ടികള്‍ പങ്കെടുത്തു. സൈക്കോളജി റിസേര്‍ച്ച് സ്‌ക്കോളര്‍ അലി മന്‍സൂര്‍ ക്ലാസെടുത്തു. എസ്.ഐ.ഒ കാമ്പസ് സെക്രട്ടറി ഇഅ്‌സാസുള്ള വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. വിദ്യാര്‍ത്ഥികളായ ലത്തീഫ്, തബ്ബസ്സും എന്നിവര്‍ നന്ദി പറഞ്ഞു. പരിപാടി നടത്താന്‍ താല്‍പര്യമുള്ള സ്‌കൂളുകളില്‍ സൗജന്യമായി നടത്തികൊടുക്കുമെന്ന് എസ്.ഐ.ഒ ഭാരവാഹികള്‍ അറിയിച്ചു.

Related Articles