Current Date

Search
Close this search box.
Search
Close this search box.

ആശയപ്രചാരണ സ്വാതന്ത്ര്യം തടയാനുള്ള നീക്കം ചെറുക്കും: എം.ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്: രാജ്യത്തെ ഭരണഘടന ഉറപ്പുനല്‍കുന്ന മതവിശ്വാസ സ്വാതന്ത്ര്യവും ആശയപ്രചാരണ സ്വാതന്ത്ര്യവും തടയാനുള്ള ഭരണകൂടനീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. പറവൂരില്‍ മുജാഹിദ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രകോപനപരവും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ നിലപാടുകള്‍ ആരുടെ ഭാഗത്തു നിന്നായാലും നിയമനടപടി സ്വീകരിക്കേണ്ടതാണ്. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ സംഘ്പരിവാര്‍ ഭാഗത്തുനിന്നുണ്ടാകുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോട് മൃദുസമീപനമാണ് പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്.
ഹാദിയ വിഷയത്തിലും സംഘ്പരിവാറിന്റെ നിലപാടിനൊപ്പമാണ് ഇടതുപക്ഷ സര്‍ക്കാറും പൊലീസും നിലയുറപ്പിച്ചത്. മുസ്‌ലിം സമുദായത്തോടുള്ള വിവേചനപരമായ നിലപാട് അപലപനീയവും ജനാധിപത്യവിരുദ്ധവുമാണ്. പൗരന്മാര്‍ക്കിടയില്‍ ഇരട്ടനീതി നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles