Current Date

Search
Close this search box.
Search
Close this search box.

ആവേശമായി പ്രബോധനം ഡേ

കോഴിക്കോട്: മലയാളത്തിലെ അന്താരാഷ്ട്ര വാരികയായ പ്രബോധനം വരിചേര്‍ക്കല്‍ ദിനാചരണം ആവേശമായി. മാര്‍ച്ച് 25നു നടന്ന ‘പ്രബോധനം ഡേ ‘കേരളത്തിലുടനീളം നിരവധി പുതിയ വരിക്കാരെ ചേര്‍ത്ത് ചരിത്രം സൃഷ്ടിച്ചു.

ജനം പ്രബോധനത്തെ എങ്ങിനെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസം നടന്ന ‘പ്രബോധനം ഡേ’. സമൂഹത്തിലെ കൂടുതല്‍ പേര്‍ക്ക് പ്രബോധനം എത്തിക്കുക എന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് മുഴുവന്‍ ഒരേ ദിവസം പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രബോധനത്തെ പരിചയപ്പെടുത്തിയത്.

നേതാക്കള്‍ മുതല്‍ അണികള്‍ വരെ വര്‍ധിച്ച ആവേശത്തോടെയാണ് ഒരു ദിവസത്തെ കാമ്പയിന്റെ ഭാഗമായത്. വായനക്കാര്‍ ആവേശത്തോടെയാണ് പ്രസ്തുത കാമ്പയിനെ സ്വീകരിച്ചത്. വായന മരിക്കുന്നു എന്നത് മൊത്തം സമൂഹത്തിന്റെ വേവലാതിയാണ്. അവിടെയും വായിക്കാന്‍ ആളുകള്‍ താല്പര്യം കാണിക്കുന്നു എന്നത് ശുഭ സൂചകമാണ് കഴിഞ്ഞ ദിവസം കാണാന്‍ സാധിച്ചത്.

പ്രബോധനം മാസികയായും ദ്വൈവാരികയായും വാരികയായും കഴിഞ്ഞ ഏഴു പതിറ്റാണ്ടു കേരള സമൂഹത്തില്‍ നിര്‍വഹിച്ചു വരുന്നത് ശരിയായ അറിവിനെ ജനത്തിലേക്കു എത്തിക്കുക എന്നതായിരുന്നു. ഇസ്ലാമിന്റെ സമകാലിക വായന എന്നത് കേവലം ഒരു അലങ്കാരമാക്കാതെ അനുഭവ സത്യമാക്കുകയായിരുന്നു പ്രബോധനം.

ഇതിനോടകം സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ആളുകളിലേക്ക് പ്രബോധനത്തിന്റെ ശബ്ദം എത്തിക്കാന്‍ കഴിഞ്ഞു. രാഷ്ട്രീയ സാമൂഹിക മത രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി ഇസ്ലാമിന്റെ വെളിച്ചം കാണിച്ചു കൊടുക്കാന്‍ പ്രബോധനത്തിയായിട്ടുണ്ട്.  മത-സാമുദായിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരെയടക്കം വരി ചേര്‍ത്താണ് വിവിധയിടങ്ങളില്‍ പ്രചാരണം നടന്നത്.

 

Related Articles