Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസ് പോഷക സംഘടന മുസ്‌ലിം പുരോഹിത കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

മീററ്റ്: ഉത്തര്‍പ്രദേശ് അസംബ്ലി തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസിന്റെ പോഷക വിഭാഗമായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് അടുത്ത മാസം ആഗ്രയില്‍ വെച്ച് മുസ്‌ലിം പുരോഹിതന്‍മാരുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. സമിതി സമ്മേളനത്തിന് തിയ്യതി നിശ്ചയിച്ചിട്ടുണ്ടെന്നും അതിലേക്ക് എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള പുരോഹിതന്‍മാര്‍ ക്ഷണിക്കപ്പെടുമെന്നും റിപോര്‍ട്ട് വ്യക്തമാക്കി. മുതിര്‍ന്ന് ആര്‍.എസ്.എസ് നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തേക്കുമെന്ന് മഞ്ച് കേന്ദ്രങ്ങള്‍ പറഞ്ഞു. ആര്‍.എസ്.എസ് ആദ്യമായിട്ടാണിത് സംസ്ഥാനത്തെ മത പുരോഹിതരിലേക്ക് ഇറങ്ങി ചെല്ലുന്നത്.
ആര്‍.എസ്.എസിനെ കുറിച്ച് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിരവധി തെറ്റായ വിവരങ്ങളും തെറ്റിധാരണകളുമുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍ നല്ല സ്വാധീനമുള്ള മതനേതാക്കളുമായി നേരിട്ട് സംസാരിക്കാനും മുസ്‌ലിംകളുടെ ഗുണമാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നതെന്ന് അവരോട് പറയാനുമാണ് ഈ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്ന് ആഗ്രഹയിലെ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ഓഫീസ് ചുമതല വഹിക്കുന്ന അശ്ഫാഖ് സൈഫി പറഞ്ഞു. മുത്വലാഖ്, ഏകസിവില്‍കോഡ് വിഷയങ്ങളില്‍ സംവാദങ്ങള്‍ നടക്കുന്ന ഈ പശ്ചാത്തലത്തില്‍ ഈ കണ്‍വെന്‍ഷന് പ്രത്യേക പ്രാധാന്യമുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ ദേശസ്‌നേഹം വളര്‍ത്തുക, ഭീകരമുക്ത ഇന്ത്യ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും കണ്‍വെന്‍ഷന്‍ അജണ്ടയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൈഫി പറഞ്ഞു.

Related Articles