Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസ്സ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നു: അജ്മല്‍ കാരകുന്ന്‌

വടക്കാങ്ങര: ഇസ്‌ലാമിക പണ്ഡിതന്‍ സാകിര്‍ നായികിനെതിരെയുള്ള കടന്നു കയറ്റത്തിലൂടെ ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മല്‍ കാരക്കുന്ന്. ഇത് തീര്‍ത്തും ജനാധിപത്യത്തോടുള്ള വെല്ലുവിളിയും, സംവാദങ്ങളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് നേരെയുള്ള കടന്നാക്രമണവുമാണെന്ന് അദ്ദേഹം പറഞ്ഞു. ‘സാകിര്‍ നായിക്: ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ അജണ്ട അനുവദിക്കില്ല’ വിഷയത്തില്‍ എസ്.ഐ.ഒ വടക്കാങ്ങര യൂനിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദഅ്‌വത്ത് നഗര്‍ ഏരിയാ സെക്രട്ടറി സാജിദ് സി.എച്ച് അധ്യക്ഷത വഹിച്ചു. വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് റബീ ഹുസൈന്‍ നന്ദി രേഖപ്പെടുത്തി. പ്രകടനത്തിന് യൂനിറ്റ് സെക്രട്ടറി നാസിഹ് അമീന്‍, നബീല്‍ അമീന്‍, ബാസില്‍, ഫര്‍ദാന്‍ ഹുസൈന്‍, മിന്‍ഹാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles