Current Date

Search
Close this search box.
Search
Close this search box.

ആരവങ്ങളുയര്‍ത്തി കാമ്പസ് മസീറ; നാഷണല്‍ കാമ്പസ് കാളിന് വന്‍ ഒരുക്കം

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കാമ്പസ് കാളിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തെ വിവിധ സര്‍വ്വകലാ ശാലകളിലും പ്രൊഫഷണല്‍ ആര്‍ട്‌സ് സയന്‍സ് കോളേജുകളിലും നടന്നുവന്ന കാമ്പസ് മസീറ സമാപിച്ചു. മാര്‍ച്ച് 10,11,12 തിയ്യതികളില്‍ പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കാനിരിക്കുന്ന നാഷണല്‍ കാമ്പസ് കാളിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തെ 73 കാമ്പസുകളിലാണ് കാമ്പസ് മസീറ സംഘടിപ്പിച്ചത്. നാഷണല്‍ കാമ്പസ് കാളിന്റെ ഉപഹാരമായി കാമ്പസുകളില്‍ മരം നട്ടുപിടിപ്പിച്ചു. ഫെബ്രുവരി 14ന് വാലന്റെന്‍സ് ദിനം ആഘോഷിച്ചപ്പോള്‍ കാമ്പസ് വിംഗിന്റെ ആഭിമുഖ്യത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുക എന്ന സന്ദേശവുമായി അസ്മാഉല്‍ ഹുസ്‌നാ മജ്‌ലിസുകള്‍ സംഘടിപ്പിച്ചത് കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി.
ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളും നാഷണല്‍ കാമ്പസ് കാളില്‍ പങ്കെടുക്കും. വിവിധ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളും പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പടെയുള്ള വിവിധ കാമ്പസുകളില്‍ നിന്നും ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കും. സംഘടനയുടെ അഞ്ചാമത് കാമ്പസ് കാള്‍ പണ്ഡിതരുടെയും അക്കാദമിക വിദദഗ്ദരുടെയും നേതൃത്വത്തിലാണ് വിവിധ സെഷനുകള്‍ സംവിധാനിക്കുക. കാമ്പസ് വിംഗിന്റെ ആഭിമുഖ്യത്തില്‍ വിവിധ കാമ്പസുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വിവിധ കര്‍മപദ്ധതികളുടെ പ്രഖ്യാപനവും പരിപാടിയില്‍ നടക്കും.
എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സ്വാഗതസംഘം യോഗത്തില്‍ സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ അധ്യക്ഷത വഹിച്ചു. ഒ.എം.എസ്. തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ജുനൈദ്, മാനേജര്‍ സി.കെ. സുബൈര്‍, മെഹബൂബലി പാറല്‍, ശമീര്‍ ഫൈസി ഒടമല, താജുദ്ദീന്‍ മൗലവി വെട്ടത്തൂര്‍, വി. റശീദ്, ഖയ്യൂം കടമ്പോട്, ഒ.എം.എസ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ശമീര്‍ ഫൈസി പുത്തനങ്ങാടി, ഫൈറൂസ് ഫൈസി ഒറവംപുറം, സിദ്ദീഖ് ഫൈസി കാപ്പ് അല്‍ത്വാഫ് വാഴേങ്കട ഇസ്ഹാഖ് ഖിളര്‍ പങ്കെടുത്തു.

Related Articles