Current Date

Search
Close this search box.
Search
Close this search box.

ആയുധം ശേഖരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഹൂഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്: അറബ് സഖ്യം

റിയാദ്: യമന്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകളെ ഹൂഥികളും അലി അബ്ദുല്ല സാലിഹിന്റെ സൈന്യവും ആയുധ സംഭരണത്തിനാണ് ഉപയോഗപ്പെടുത്തിയതെന്ന് അറബ് സഖ്യത്തിന്റെ വക്താവ് അഹ്മദ് അസീരി ആരോപിച്ചു. തങ്ങളുടെ പോരാളികളെ സജ്ജമാക്കുക, കൂടുതല്‍ ആയുധങ്ങള്‍ ശേഖരിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ കുവൈത്ത് സമാധാന ചര്‍ച്ചകളില്‍ പങ്കെടുത്ത അവര്‍ അന്താരാഷ്ട്ര സമൂഹത്തെ വഞ്ചിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത സായുധ ഗ്രൂപ്പുകള്‍ക്ക് ഒരു രാഷ്ട്രീയ വിംഗ് ഇല്ലെന്നും അസീരി സൂചിപ്പിച്ചു.
അതേസമയം അതിര്‍ത്തിക്കപ്പുറത്തു നിന്നും ഹൂഥികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നജ്‌റാന്‍ നഗരത്തില്‍ ഏഴ് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കുവൈത്ത് സമാധാന ചര്‍ച്ചകള്‍ അവസാനിച്ചതായി ആഗസ്റ്റ് ആറിനാണ് യമനിലേക്കുള്ള പ്രത്യേക ഐക്യരാഷ്ട്രസഭ പ്രതിനിധി ഇസ്മാഈല്‍ വലദുശ്ശൈഖ് പ്രഖ്യാപിച്ചത്. ഒരു മാസത്തിനിടെ തന്നെ അത് പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കക്ഷികള്‍ക്കിയിലെ പരസ്പര വിശ്വാസമില്ലായ്മയാണ് കുവൈത്ത് ചര്‍ച്ചകളില്‍ ഏറ്റവും വലിയ പ്രതിബന്ധം സൃഷ്ടിച്ചതെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

Related Articles