Current Date

Search
Close this search box.
Search
Close this search box.

ആഫ്രിക്കന്‍ യൂണിയനില്‍ നിരീക്ഷകാംഗത്വം നേടാനുള്ള ശ്രമങ്ങളുമായി ഇസ്രയേല്‍

ആഡിസ് അബാബ: യൂറോപ്യന്‍ യൂണിയനില്‍ നിരീക്ഷകാംഗത്വം നേടുക എന്ന ലക്ഷ്യത്തോടെ ഇസ്രയേല്‍ പ്രതിനിധി സംഘം രഹസ്യമായി എത്യോപ്യ സന്ദര്‍ശിക്കുന്നുണ്ടെന്ന് എത്യോപ്യയിലെ ഫലസ്തീന്‍ അംബാസഡറും ആഫ്രിക്കന്‍ യൂണിയനിലെ പ്രതിനിധിയുമായ നാസിര്‍ അബുല്‍ ജൈശ്. ചൈന, തുര്‍ക്കി, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളുള്‍പ്പെടെ 83 രാഷ്ട്രങ്ങളുള്ള ആഫ്രിക്കന്‍ യൂണിയനില്‍ നിരീക്ഷകാംഗത്വം നേടുന്നതിന് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പത്തിലേറെ അപേക്ഷകള്‍ ഇസ്രയേല്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അവയൊന്നും അംഗീകരിക്കപ്പെട്ടില്ലെന്നും അബുല്‍ ജൈശ് അല്‍ജസീറ ചാനലിനോട് പറഞ്ഞു.
എല്ലാ ഉച്ചകോടികളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാന്‍ അവസരം നല്‍കുന്ന അംഗത്വം നേടിയെടുത്ത് അതിലൂടെ ഫലസ്തീന്‍ പ്രശ്‌നത്തിന് നേരെയുള്ള ആഫ്രിക്കന്‍ തീരുമാനങ്ങളെയും നിലപാടുകളെയും സ്വാധീനിക്കാനാണ് ഇസ്രയേല്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ യൂണിയന്റെ നിലവിലെ ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ച് ഇസ്രയേലിന് ഈ ലക്ഷ്യം നേടാനാവില്ലെന്നാണ് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വരും വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു സുപ്രധാന ഉച്ചകോടി നടക്കാനിരിക്കെ ഇസ്രയേല്‍ പ്രതിനിധി സംഘം നടത്തുന്ന ഈ രഹസ്യ സന്ദര്‍ശനത്തിന് പ്രാധാന്യമുണ്ട്. പ്രസ്തുത ഉച്ചകോടിയില്‍ യൂണിയന്റെ ഘടനയിലും തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കുന്നതിലും സമൂലമായ പരിഷ്‌കരണങ്ങള്‍ ഉണ്ടാകുമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷന്‍ വാഗ്ദാനം ചെയ്തിരുന്നു.

Related Articles