Current Date

Search
Close this search box.
Search
Close this search box.

ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ കുരിക്കള്‍ അന്തരിച്ചു

മഞ്ചേരി: ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായ അബ്ദുറഹ്മാന്‍ കുരിക്കള്‍ അന്തരിച്ചു. മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിത്വമാണ് അദ്ദേഹം. അറബി, ഉറുദു ഭാഷകളില്‍ പ്രവീണ്യമുണ്ടായിരുന്ന അദ്ദേഹം ഖാദിയാനിസത്തിനെതിരെ നിരവധി കുറിപ്പുകളും ലഘുലേഖകളും രചിച്ചിട്ടുണ്ട്. ഹാദി പബ്ലിക്കേഷന്‍സ് എന്ന പേരില്‍ ഒരു പ്രസിദ്ധീകരണാലയവും അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്നു. മഞ്ചേരി മഹല്ലിന്റെ പരിഷ്‌കരണത്തിന് ചുക്കാന്‍ പിടിച്ച അദ്ദേഹം മുസ്‌ലിം ഐക്യത്തിന് വേണ്ടി ശ്രദ്ധേയമായ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. സംഘടനാതീതമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇശാഅത്തുല്‍ ഇസ്‌ലാം ട്രസ്റ്റ്, മുബാറക് സ്‌കൂള്‍, ശാഫി മസ്ജിദ് തുടങ്ങിയവയുടെ സ്ഥാപനത്തിന് നേതൃപരമായ പങ്ക് വഹിച്ച വ്യക്തി കൂടിയാണ് കുരിക്കള്‍. അദ്ദേഹത്തിന് വേണ്ടിയുള്ള ജനാസ നമസ്‌കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും.
യൗവനം തുടിക്കുന്ന മനസ്സും ചോര്‍ന്ന് പോകാത്ത പ്രാസ്ഥാനിക ആവേശവുമായിരുന്നു അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ എന്ന് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധീരതയും ത്യാഗ സന്നദ്ധതയും പ്രവര്‍ത്തന നൈരന്തര്യവുമാണ് അദ്ദേഹത്തിന്റെ ജീവിത സന്ദേശമെന്നും അദ്ദേഹം അനുസ്മരിച്ചു.

Related Articles