Current Date

Search
Close this search box.
Search
Close this search box.

ആണവായുധം ഉപയോഗിക്കുമെന്ന സൂചന ഉള്‍ക്കൊള്ളാനാവുന്നില്ല: എര്‍ദോഗാന്‍

ആണവായുധം കൈവശം വെച്ചിരിക്കുന്ന രാഷ്ട്രങ്ങളുടെ അവ ഉപയോഗിക്കുമെന്ന സൂചന ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. ഇസ്തംബൂളിലെ ഒരു മസ്ജിദില്‍ നിന്നും ജുമുഅ നമസ്‌കാരം നിര്‍വഹിച്ച് പുറത്തിറങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കക്കും ഉത്തരകൊറിയക്കുമിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ആണവായുധം ഉപയോഗിക്കുമെന്ന രാഷ്ട്രങ്ങളുടെ വെല്ലുവിളി ചിന്തിപ്പിക്കേണ്ട വിഷയമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ദരിദ്ര, ദുര്‍ബല രാഷ്ട്രങ്ങള്‍ ആണവായുധം ഉടമപ്പെടുത്തുന്നതിന് അനുവദിക്കാത്തവര്‍ തന്നെ അത് ഉപയോഗിക്കുമെന്ന് വന്യമായി സൂചിപ്പിക്കുകയാണ്. ഉത്തരകൊറിയക്കും അമേരിക്കക്കും ഇടയിലെ വെല്ലുവിളികള്‍ ഒരു യുദ്ധത്തിലേക്ക് എത്താതിരിക്കട്ടെ എന്നാണ് നാം ആഗ്രഹിക്കുന്നത്. രാഷ്ട്രീയമായി വിഷയം പരിഹരിക്കുമെന്നാണ് നാം പ്രത്യാശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles