Current Date

Search
Close this search box.
Search
Close this search box.

ആണവകരാര്‍ റദ്ദാക്കിയാല്‍ അമേരിക്ക വലിയ വില കൊടുക്കേണ്ടി വരും: റൂഹാനി

ന്യൂയോര്‍ക്ക്: 2015ല്‍ തെഹ്‌റാനും ലോകത്തെ ആറ് പ്രധാന രാഷ്ട്രങ്ങളും തമ്മിലുണ്ടാക്കിയ ആണവ കരാര്‍ റദ്ദാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുതിര്‍ന്നാല്‍ അമേരിക്ക അതിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ അദ്ദേഹവുമായി സി.എന്‍.എന്‍ ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തെഹ്‌റാനുമായുള്ള ആണവകരാര്‍ റദ്ദാക്കുന്നത് അമേരിക്കകാര്‍ക്ക് ഗുണകരമാവില്ല. അത്തരം ഒരു നീക്കം വാഷിംഗ്ടണ്‍ നടത്തിയാല്‍ അന്താരാഷ്ട്ര തലത്തില്‍ അവര്‍ക്കുള്ള വിശ്വാസ്യതയെ അത് ദുര്‍ബലപ്പെടുത്തുമെന്നും റൂഹാനി പറഞ്ഞു.
രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമുള്ള അഞ്ച് രാഷ്ട്രങ്ങളും ജര്‍മനിയും ചേര്‍ന്ന് ഇറാനുമായി സമ്പൂര്‍ണ ആണവകരാര്‍ ഒപ്പുവെച്ചത് 2015 ജൂലൈ 14നാണ്. ഇറാന്‍ ആണവശേഷി വെട്ടിചുരുക്കുന്നതിന് പകരമായി അവര്‍ക്ക് മേലുള്ള ഉപരോധം ഇല്ലാതാക്കുമെന്നാണ് കരാര്‍ വ്യവസ്ഥ ചെയ്യുന്നത്.
മ്യാന്‍മറിലെ അറാകാനിലെ റോഹിങ്ക്യന്‍ മുസ്‌ലിംകളെ സഹായിക്കാനും റുഹാനി ആഹ്വാനം ചെയ്തിട്ടുണ്ട്. അറാകാനിലെ മുസ്‌ലിംകളെ കൂട്ടകശാപ്പ് നടത്തുന്ന മ്യാന്‍മര്‍ ഭരണകൂടത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്. അറാകാന്‍ മുസ്‌ലിംകള്‍ക്കുള്ള സഹായം കൈമാറേണ്ടത് ബംഗ്ലാദേശ് സര്‍ക്കാറിനാണ്, മ്യാന്‍മര്‍ സര്‍ക്കാറിനല്ല എന്നും അദ്ദേഹം പറഞ്ഞു.

Related Articles