Current Date

Search
Close this search box.
Search
Close this search box.

ആഘോഷങ്ങള്‍ മനുഷ്യനെ ഒരുമയിലേക്ക് നയിക്കണം: ഫ്രന്റ്‌സ് സൗഹൃദ സംഗമം

മനാമ: ആഘോഷങ്ങള്‍ മനുഷ്യനെ ഒരുമയിലേക്കും പരസ്പര സ്‌നേഹത്തിലേക്കും നയിക്കണമെന്ന് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഈദ്ഓണം സൗഹൃദ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഒന്നിച്ചിരിക്കലും സൗഹൃദങ്ങള്‍ പങ്കുവെക്കലും വളരെ കുറഞ്ഞുവരുന്ന ഇക്കാലത്ത് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ചേര്‍ന്നിരിക്കുന്ന അവാച്യമായ അനുഭൂതിയാണ് നല്‍കുന്നതെന്ന് സംഗമത്തില്‍ സന്ദേശം നല്‍കിക്കൊണ്ട് ഫ്രന്റ്‌സ് വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി വ്യക്തമാക്കി. മനുഷ്യന്‍ ഭൗതിക വിഭവങ്ങളുടെ പേരില്‍ പരസ്പരം സംഘട്ടനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥ പരിതാപകരമാണ്ഭൂമിയും ആകാശവും വെള്ളവും വായുവും ഏതെങ്കിലൂം പ്രത്യേക വിഭാഗക്കാര്‍ക്ക് മാത്രമല്ല ആസ്വദിക്കാനും അനുഭവിക്കാനൂം നല്‍കപ്പെട്ടിട്ടുള്ളത്. മറിച്ച് എല്ലാ മനുഷ്യര്‍ക്കും പ്രകൃതിയിലെ അനേക കോടി ജീവജാലങ്ങള്‍ക്കും അതില്‍ അവകാശമുണ്ട്. ഇന്ന് വെള്ളത്തിന് വേണ്ടി പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ പേടിപ്പെടുത്തുന്നതാണ്. മനുഷ്യന് ഏത് മതത്തില്‍ വിശ്വസിക്കാനും ആശയങ്ങള്‍ സ്വീകരിക്കാനും സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുണ്ട്. അത് ഏതെങ്കിലും രാജ്യമോ ഭരണാധികാരികളോ വക വെച്ച് തന്നിട്ടുള്ളതല്ല. പ്രപഞ്ച സൃഷ്ടാവ് തന്നെയാണ് അതിന് അനുമതി നല്‍കിയിട്ടുള്ളത്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത നാടുകളില്‍ വിവിധ സംസ്‌കാരങ്ങളുള്‍ക്കൊള്ളുന്നവരായി മനുഷ്യനെ സൃഷ്ടിച്ച് സംവിധാനിച്ചത് പ്രപഞ്ച വിധാതാവാണ്. ഒന്നുമില്ലാതെ ഭൂമിയിലേക്ക് വന്ന മനുഷ്യന്‍ ഒന്നുമില്ലാതെയാണ് തിരിച്ചു പോകുന്നതെന്ന് ചിന്തിക്കുമ്പോള്‍ നമ്മുടെ ആര്‍ത്തിയും ദുരയും വര്‍ഗീയ ചിന്താഗതികളും അടക്കി ഭരിക്കാനുള്ള വാജ്ഞയും അധികാരത്തിന് വേണ്ടിയുള്ള അടിപിടികളും അവസാനിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മിലുള്ള നനവുള്ള മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സഹകരണത്തിന്റെയും പാഠങ്ങള്‍ അടുത്ത തലമുറക്ക് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വലിയ  ദുരന്തമായിരിക്കും സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. മാനവ സൗഹാര്‍ദത്തിനും ശാന്തിക്കും സമാധാനത്തിനുമായി നിലനില്‍ക്കുന്ന സംഘടനയാണ് ഫ്രന്റ്‌സ് എന്ന് അദ്ദേഹം വ്യക്തമാക്കി. സമുഹത്തിലെ എല്ലാ വിഭാഗം മനുഷ്യരുമായി തുറന്ന സൗഹൃദമാണ് സംഘടന ആഗ്രഹിക്കുന്നതും അത്തരത്തിലുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, ബഹ്‌റൈന്‍ കേരളീയ സമാജം വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത്, കെ.എം.സി.സി പ്രതിനിധി ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര, സീറോ മലബാര്‍ സൊസൈറ്റി പ്രസിഡന്റ് ജോസഫ് കെ. തോമസ്, സാമൂഹിക പ്രവര്‍ത്തകരായ പി.ടി നാരായണന്‍, സുബൈര്‍ കണ്ണൂര്‍, സോവിച്ചന്‍ ചേന്നാട്ടുശ്ശേരി, അഡ്വ. ജോയ് വെട്ടിയാടന്‍, എ.സി.എ ബക്കര്‍, ബഷീര്‍ അമ്പലായി (ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം) കെ.ടി സലീം (കാന്‍സര്‍ കെയര്‍ സൊസൈറ്റി), എഫ്.എം ഫൈസല്‍ (ലാല്‍ കെയോഴ്‌സ്), ഷാജി കാര്‍ത്തികേയന്‍ (എസ്.എന്‍.സി.എസ്), വര്‍ഗീസ് കാരക്കല്‍ (ബഹ്‌റൈന്‍ കേരളീയ സമാജം മുന്‍ പ്രസിഡന്റ്), നിസാര്‍ കൊല്ലം (എ.എ.പി) എന്നിവര്‍ സദസ്സിനെ അഭിമുഖീകരിച്ചു. ചന്ദ്രബോസ്, അസൈനാര്‍ കളത്തിങ്കല്‍,പി.വി സിദ്ധീഖ്, സലാം മമ്പാട്ടുമൂല, ജോണ്‍ ഐപ്, കെ. ജനാര്‍ദനന്‍, ജയശങ്കര്‍, യു.കെ മേനാന്‍, അബ്ദുല്‍ കാദര്‍ മറാസീല്‍, ബിജു ജോസഫ്, ശിവദാസ് നായര്‍, കെ.അജയകുമാര്‍, സേവി മാത്തുണ്ണി, ബാജി ഓടം വേലി, സുധി പുത്തന്‍വേലിക്കര, സാനി പോള്‍, ഡോ. ജോണ്‍ പനക്കല്‍, മുഹമ്മദ് അലി മലപ്പുറം, ഷിബു മലയില്‍, രാജീവ് വെള്ളിക്കോത്ത്, സഈദ് മൂസ, ജ്യോതി മേനോന്‍, ജ്യോതിഷ് പണിക്കര്‍, ആര്‍. പവിത്രന്‍, പി.കെ പവിത്രന്‍, ഇഖ്ബാല്‍ എടക്കുറിശ്ശി, അലി കൊയിലാണ്ടി, നൗഷാദ് മഞ്ഞപ്ര, ഇബ്രാഹിം ഏരത്ത്, ജോസ് ആന്റണി, ഈപ്പന്‍ ജോര്‍ജ്, അനസ് റഹീം തുടങ്ങി ഒട്ടേറെ  മതരാഷ്ട്രീയസാമൂഹികസാംസ്‌കാരികമാധ്യമ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കി. ഫ്രന്റ്‌സ് ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതവും പി.ആര്‍ കണ്‍വീനര്‍ ഗഫൂര്‍ മൂക്കുതല നന്ദി രേഖപ്പെടുത്തി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇ.കെ സലീം, സി. ഖാലിദ്, എം. അബ്ബാസ്, എം. ബദ്‌റുദ്ദീന്‍, കെ.എം മുഹമ്മദ്, സി.എം മുഹമ്മദ് അലി, ജമീല ഇബ്രാഹിം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles