Current Date

Search
Close this search box.
Search
Close this search box.

ആക്രമണം നടത്തി സിറിയന്‍ ഭരണകൂടത്തിന് മേല്‍ കെട്ടിവെക്കാന്‍ നീക്കം: പുടിന്‍

മോസ്‌കോ: സിറിയയില്‍ പുതിയ മിസൈലാക്രമണങ്ങള്‍ നടത്താന്‍ അമേരിക്ക പദ്ധതിയിടുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍. വിഷവാതകം ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ കെട്ടിച്ചമച്ച് അതിന്റെ ആരോപണം സിറിയന്‍ ഭരണകൂടത്തിന് മേല്‍ ചുമത്താനാണ് അവര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ പുതുതായി അമേരിക്ക മിസൈലാക്രമണങ്ങള്‍ നടത്താനുള്ള സാധ്യതയെ കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഴ്ച്ച ഖാന്‍ ശൈഖൂനിലുണ്ടായ രാസായുധാക്രമണത്തെ സംബന്ധിച്ച് സൂക്ഷ്മമായ അന്വേഷണം നടത്തണമെന്നാണ് അമേരിക്കയോട് റഷ്യക്ക് ആവശ്യപ്പെടാനുള്ളതെന്നും മോസ്‌കോയില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മറ്റരെല്ലോക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണം മുമ്പ് ഇറാഖില്‍ കടുത്ത വിനാശകാരികളായ ആയുധങ്ങളുണ്ടെന്ന ആരോപണത്തെയാണ് ഓര്‍മപ്പെടുത്തുന്നതെന്നും പുടിന്‍ സൂചിപ്പിച്ചു. നിലവില്‍ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപകടം ഭീകരതയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles