Current Date

Search
Close this search box.
Search
Close this search box.

അസ്സമില്‍ ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ ‘ഗ്രാമീണ്‍ ദോസ്തി-മോഡല്‍ വില്ലേജ് പദ്ധതി’

ദുബ്രി: അസ്സമിലെ രണ്ട് ഗ്രാമങ്ങളില്‍ ‘ഗ്രാമീണ്‍ ദോസ്തി – മോഡല്‍ വില്ലേജ് പദ്ധതി’ക്ക് ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ തുടക്കം കുറിച്ചു. ദ്രുബി ജില്ലയിലെ ഹാത്തിപോട്ട, ശ്രീഗ്രാം എന്നീ ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പദ്ധതിയുടെ കീഴില്‍ ഗ്രാമങ്ങളെ ദത്തെടുത്തിരിക്കുകയാണ്. ഗ്രാമങ്ങളില്‍ മുന്‍കാലങ്ങളിലായി നടത്തി വന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.
മുഖ്യാഥിതി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും ഗ്രാമവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. മമ്മുണ്ണി മൗലവി, ഹാരിസ് അലി, പാലില്‍ മഹ്മൂദ് ഹാജി, ആര്‍. അബ്ദുല്ല, പി.പി സുലൈമാന്‍ ഹാജി, സി.പി അബൂബക്കര്‍, എം. അബ്ദുറഹീം, നൗഫല്‍ പി.കെ, നജീബ് കുറ്റിപ്പുറം തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും, വാര്‍ഡ് മെംബര്‍മാരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. 37 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ പരിപാടിയില്‍ വെച്ച് വിതരണം ചെയ്തു.
വിദ്യാഭ്യാസം, ശുചിത്വം, കുടിവെള്ളം, പാര്‍പ്പിടം, ആരോഗ്യം തുടങ്ങിയ മേഖലകളുടെ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

Related Articles