Current Date

Search
Close this search box.
Search
Close this search box.

‘അസ്മി’ സ്‌കൂള്‍ മാനേജ്‌മെന്റ് സോണല്‍ മീറ്റ് 25ന് മലപ്പുറത്ത്

കോഴിക്കോട്: സമസ്തയുടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിട്യൂഷന്‍സ് (ASMI) മലപ്പുറം, തൃശൂര്‍, എറണാകുളം, പാലക്കാട്, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകള്‍ക്കായി സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെ സോണല്‍ മീറ്റ് ഫെബ്രുവരി 25-ന് രാവിലെ 11-മണിക്ക് മലപ്പുറം സുന്നി മഹല്ലില്‍ വെച്ച് നടക്കും. അസ്മി പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ജന.സെക്രട്ടറി ഹാജി പി.കെ മുഹമ്മദ്, കെ മമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, കെ.കെ.എസ് തങ്ങള്‍, പി.വി മുഹമ്മദ് മൗലവി, സലാം ഫൈസി ഒളവട്ടൂര്‍, അഡ്വ. ആരിഫ് തുടങ്ങിയവര്‍ സംബന്ധിക്കും. അസ്മി ഓണ്‍ ട്രാക്ക് എന്ന വിഷയത്തില്‍ റശീദ് കംബ്ലക്കാടും, ഇഫക്റ്റീവ് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ ഡോ. മുസ്ഥഫയും ക്ലാസെടുക്കും.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മംഗലാപുരം, നീലഗിരി, കൊടക് ജില്ലകളുടെ  സോണല്‍ മീറ്റ് ഫെബ്രുവരി 28-ന് രാവിലെ 11- മണിക്ക് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ കെ. മുഹമ്മദ് ബശീര്‍, ഉമര്‍ ഫൈസി മുക്കം, എം.സി മായിന്‍ ഹാജി, മുസ്ഥഫ മുണ്ടുപാറ, വി.സി ഇഖ്ബാല്‍ നാദാപുരം, ഒ.കെ.എം കുട്ടി ഉമരി, നവാസ് ഓമശ്ശേരി എന്നിവര്‍ സംബന്ധിക്കും. അസ്മി ഓണ്‍ ട്രാക്ക് എന്ന വിഷയത്തില്‍ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറിയും ഇഫക്റ്റീവ് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ റഹീം ചുഴലിയും ക്ലാസെടുക്കും.
അംഗീകാരം ലഭിക്കാത്ത സ്ഥാപന ഭാരവാഹികളും, നഴ്‌സറി സ്‌കൂള്‍ മാത്രം നടത്തുന്ന സ്ഥാപന ഭാരവാഹികളും സംഗമത്തില്‍ എത്തിച്ചേരണം. വിശദ വിവരങ്ങള്‍ക്ക് 9847741444, 9847332214 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles