Current Date

Search
Close this search box.
Search
Close this search box.

അസ്മി മൂന്നാം ഘട്ട പരിശീലനം ആരംഭിച്ചു

ചേളാരി: അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിട്ടറ്റി ഇന്‍സ്റ്റിട്യൂഷന്‍സ് (അസ്മി) കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ കെ. ജി ക്ലാസിലെ  അധ്യാപികമാര്‍ക്കുള്ള മൂന്നാംഘട്ട പരിശീലനം വെളിമുക്ക് ക്രസന്റ് റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അബ്ദുല്‍ ഹമീദ് എം.എല്‍. എ ഉല്‍ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് വിദ്യാര്‍ത്ഥികളെ പരിശീലിച്ചെടുക്കാന്‍ അധ്യാപകര്‍ പ്രാപ്തരാവണമെന്നും അതിന് കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അസ്മി വര്‍ക്കിംഗ് സെക്രട്ടറി അബ്ദുറഹീം ചുഴലി അധ്യക്ഷത വഹിച്ചു. അസ്മി ജന.സെക്രട്ടറി ഹാജി. പി.കെ മുഹമ്മദ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. പിണങ്ങോട് അബൂബക്കര്‍ , രാജ്‌മോഹനന്‍, മജീദ് പറവണ്ണ പ്രസംഗിച്ചു. റമീന ശമീര്‍ പരിശീലനത്തിന് നേതത്വം നല്‍കി.റഷീദ് കബ്ലക്കാട് സ്വാഗതവും മുഹമ്മദ് അലി.എ നന്ദിയും പറഞ്ഞു. അടുത്ത പരിശീലനം ജനു. 6 ന് മലപ്പുറം കോട്ടുമല സ്‌കൂളിലും, ജനു. 13ന് കോഴിക്കോട് അല്‍ബിറ് ഓഡിറ്റോറിയത്തിലും നടക്കും .പ്രമുഖര്‍ സംബന്ധിക്കും.

 

 

Related Articles