Current Date

Search
Close this search box.
Search
Close this search box.

അസ്മി: പ്രിസം ഫ്രൈഡേ ഫ്രഷ്‌നസ്സ് ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി: അസ്മിയുടെ ധാര്‍മ്മിക – സാംസ്‌കാരിക സംഘമായ പ്രിസം പദ്ധതിക്ക് കീഴിലുള്ള ഫ്രൈഡേ ഫ്രഷ്‌നസ്സ് പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സാമൂഹ്യ വിപത്തിനെ ചെറുക്കാനും, മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മാതൃക സംഘമായി രൂപപ്പെടുത്തുകയാണ് പ്രിസം കേഡറ്റിലൂടെ ഫ്രൈഡേ ഫ്രഷ് പ്രോഗ്രാമുകള്‍ ഉദ്ദേശിക്കുന്നത്.

സ്രാമ്പ്യബസാര്‍ അല്‍ ബയാന്‍ സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ അസ്മി വര്‍ക്കിംഗ് സെക്രട്ടറി അബ്ദുറഹീം ചുഴലി മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ നൗഫല്‍ കൂമണ്ണ, പി.ടി.എ പ്രസിഡണ്ട് സുബൈര്‍ ചോലയില്‍, സലാം പരുത്തിക്കോട്, ഇബ്രാഹിം പള്ളിക്കല്‍ ബസാര്‍, റഷീദ് .എ.പി,എന്നിവര്‍ സംസാരിച്ചു.മുസ്തഫ.കെ.ഇ, നൗഷാദ് സ്രാമ്പ്യബസാര്‍ പ്രിന്‍സിപ്പള്‍ ജംഷീന ടീച്ചര്‍, സജ്‌ന ടീച്ചര്‍, സലീന ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.മൊയ്തീന്‍ കുട്ടി ദാരിമി സി.കെ നന്ദി പറഞ്ഞു.

Related Articles