Current Date

Search
Close this search box.
Search
Close this search box.

അസ്മി ദ്വിദിന ടീച്ചേര്‍സ് പരിശീലന ക്യാമ്പ് സമാപിച്ചു

വെളിമുക്ക്: ക്രസന്റ് സ്‌കൂളില്‍ രണ്ടു ദിവസമായി നടന്ന അസ്മി ടീച്ചേര്‍സ് പരിശീലന ക്യാമ്പ് സമാപിച്ചു .പരിഷ്‌കരിച്ച അസ്മി കിഡ്‌സ് പുസ്തകങ്ങളെ അടിസ്ഥാനമാക്കിയും മാറിയ വിദ്യാഭ്യാസ രീതിയും പരിശീലനത്തില്‍ ചര്‍ച്ച ചെയ്തു. അസ്മി ട്രഷറര്‍ കെ.കെ.എസ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. എം.എ ഖാദര്‍, റിട്ട. എ.ഇ.ഒ പി രാജമോഹനന്‍ എന്നിവര്‍ സംസാരിച്ചു. അസ്മി ജനറല്‍ സെക്രട്ടറി ഹാജി പികെ മുഹമ്മദ് സ്വാഗതം പറഞ്ഞു. ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അബ്ദുറഹീം ചുഴലി, റഷീദ് കമ്പളക്കാട്, അബ്ദുനൂര്‍ ഹുദവി, ഷിയാസ് ഹുദവി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

Related Articles