Current Date

Search
Close this search box.
Search
Close this search box.

അസ്താന ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് സിറിയന്‍ പ്രതിപക്ഷം

അസ്താന: സിറിയന്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോട് കസാക്കിസ്താനിലെ അസ്താനയില്‍ ഇന്ന് ആരംഭിച്ചിരിക്കുന്ന ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് സിറിയന്‍ സായുധ പ്രതിപക്ഷത്തിന്റെ വക്താവ് ഉസാമ അബൂസൈദ് പറഞ്ഞു. ബുധനാഴ്ച്ച വരെ നീണ്ടു നില്‍ക്കുന്നതാണ് അസ്താനയില്‍ നടക്കുന്ന ചര്‍ച്ചകള്‍. മുഹമ്മദ് അലൂശിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പ്രതിനിധി സംഘത്തിന്റെ ആവശ്യങ്ങള്‍ റഷ്യ നിരാകരിച്ചതാണ് കാരണമെന്നും അദ്ദേഹം അല്‍ജസീറ ചാനലിനോട് വിശദീകരിച്ചു. അസ്താനയില്‍ നടക്കുന്ന മൂന്നാം ഘട്ട ചര്‍ച്ചയില്‍ സിറിയന്‍ പ്രതിപക്ഷം പങ്കെടുത്താല്‍ ഹിംസിലെ വഅ്‌റിലും അതിന് മുമ്പ് ദമസ്‌കസിലെ ബറദ താഴ്‌വരയിലും മറ്റിടങ്ങളിലും സിറിയന്‍ സൈന്യവും റഷ്യയും നടത്തിയ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെ അംഗീകരിച്ചു കൊടുക്കലാവുമെന്നും അബൂസൈദ് പറഞ്ഞു. സിറിയന്‍ പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ ഉത്തരവാദിത്വം റഷ്യക്കാണെന്നും അദ്ദേഹം ആരോപിച്ചു. സിറിയയില്‍ രാഷ്ട്രീയ പരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ പിന്തുണക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും അബൂസൈദ് കൂട്ടിചേര്‍ത്തു.

Related Articles