Current Date

Search
Close this search box.
Search
Close this search box.

അസദ് സ്ഥാനമൊഴിയാതെ സിറിയയില്‍ പരിഹാരമില്ല: എര്‍ദോഗാന്‍

അങ്കാറ: ബശ്ശാറുല്‍ അസദ് അധികാരത്തിലിരിക്കെ സിറിയയിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണല്‍ സാധ്യമല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍. അസദിന്റെ കൈകളില്‍ നിന്നും സിറിയയെ മോചിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പ്രശ്‌നപരിഹാരത്തിന്റെ ഭാഗമല്ലെന്നും ചൊവ്വാഴ്ച്ച റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സിറിയന്‍ പ്രസിഡന്റിന് മോസ്‌കോ നല്കുന്ന പിന്തുണ കുറഞ്ഞിരിക്കുകയാണ്. ”എര്‍ദോഗാന്‍ എന്നെ തെറ്റിധരിച്ചിട്ടില്ല, ഞാന്‍ അസദിന് വേണ്ടി പ്രതിരോധം തീര്‍ക്കുന്നില്ല. ഞാനയാളുടെ അയാളുടെ അഭിഭാഷകനുമല്ല.” എന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ എന്നെ അഭിസംബോധന ചെയ്ത് പറഞ്ഞിരിക്കുന്നത്. എന്നും തുര്‍ക്ക് പ്രസിഡന്റ് വിശദമാക്കി.
സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്ന അസ്താന ചര്‍ച്ചയുടെ നാലാം ഘട്ടം മെയ് 3,4 തിയതികളില്‍ നടക്കുമെന്ന കസാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് എര്‍ദോഗാന്റെ പ്രസ്താവന. അങ്കാറ, മോസ്‌കോ ഭരണകൂടങ്ങളുടെ മേല്‍നോട്ടത്തില്‍ സിറിയയില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ സ്ഥായിയായി നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ ജനുവരിയിലാണ് അസ്താന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. സിറിയന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള അസ്താന ചര്‍ച്ചകള്‍ വിലയിരുത്തുന്ന വൃത്തം വിപുലപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കസാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖൈറാത് അബ്ദുറഹ്മാനോവ് പറഞ്ഞു. അറബ് രാഷ്ട്രങ്ങളെയും യൂറോപ്യന്‍ യൂണിയനെയും നിരീക്ഷകരെന്ന നിലയില്‍ അതില്‍ പങ്കെടുപ്പിക്കാന്‍ തന്റെ രാജ്യം നിര്‍ദേശം വെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles